ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ

കോവിഡ് എന്ന മഹാരോഗം ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാലത്ത് ഭൂമിയെ രക്ഷിക്കാൻ പൊൻ വെളിച്ചത്തിലൂടെ വെള്ളച്ചിറകുകൾ വീശി വന്നു കുറേ മാലാഖമാർ . ഒരു വൃദ്ധ ദമ്പതികൾക്ക് ഈ രോഗം വിദേശത്തു നിന്നും വന്ന തങ്ങളുടെ മക്കളിൽ നിന്ന് പിടിപെട്ടു. അവരെ പെട്ടെന്നു തന്നെ ആശുപത്രിയിലെ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിച്ചു ചികിത്സ ആരംഭിച്ചു. ആദ്യമൊക്കെ കുഴപ്പമില്ലാതെ പോയെങ്കിലും, കുറേ നാൾ അവിടെ കിടന്നപ്പോൾ അപ്പൂപ്പനും അമ്മൂമ്മയും മുഷിഞ്ഞു.ദുശാഠ്യങ്ങൾ തുടങ്ങി.ചികിത്സിക്കുന്നവരോടും പരിചരിക്കുന്നവരോടും നീരസം. അപ്പോൾ അവരുടെ മുന്നിലേക്ക് ശുഭ വസ്ത്രമണിഞ്ഞ ഒരു മാലാഖ വന്നു. അവരുടെ ശാഠ്യങ്ങൾക്ക് കൂട്ടു നിന്ന് അവൾ ഈ മഹാമാരിയുടെ ഗൗരവത്തെ കുറിച്ച് അവർക്ക് മനസ്സിലാക്കി കൊടുത്തു. പല സന്ദർഭങ്ങളിലും മാലാഖയ്ക്ക് അവരുടെ അടുത്ത് ഇടപഴകേണ്ടി വന്നു. മരുന്നിനൊപ്പം അവൾ നൽകിയ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും അത്ഭുത സ്പർശത്തിൽ അങ്ങനെ അവർക്ക് രോഗം കുറഞ്ഞു വന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ രോഗം പൂർണ്ണമായും ഭേദമായി . മാലാഖയുടെ കയ്യിൽ കണ്ണീരുമ്മ നൽകി അവർ ആശുപത്രി വിട്ടു. ദിവസങ്ങൾ കഴിഞ്ഞു. വൃദ്ധ ദമ്പതികളുമായി ഇടപഴകേണ്ടി വന്ന ആ മാലാഖയ്ക്കും രോഗം പിടിപെട്ടെന്ന സത്യം ടെസ്റ്റിലൂടെ അറിയാൻ കഴിഞ്ഞത്.പക്ഷെ അവളെ അതൊന്നും മുറിവേൽപ്പിച്ചില്ല. ഭൂമിയിലെ മറ്റു മാലാഖമാർ അവളെ പരിചരിച്ചു.അവൾക്ക് രോഗംഭേദമായി. വീണ്ടും അവളെത്തി, നന്മയുടെയും കാരുണ്യത്തിൻ്റെയും വെള്ളച്ചിറകുകൾ വീശി, രോഗികളെ ശുശ്രൂഷിക്കാൻ....

അങ്ങനെ രോഗികളായ പല വൃദ്ധരുടേയും കുട്ടികളുടേയും അടുത്ത് ഇടപഴകേണ്ടി വന്ന് അസുഖം പിടിപെടുന്ന അനവധി മാലാഖമാർ നമ്മുടെ ഭൂമിയിലുണ്ട് .പല മഹാമാരികളേയും അവർ ..... ആ മാലാഖമാർ അവരുടെ കൈവെള്ളയിലൊതുക്കി ,ആ സ്നേഹസ്പർശത്താൽ....

വൈദേഹി .J
5 A ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം