ഗവ എച്ച് എസ് എസ് മുണ്ടേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാം ജീവിക്കുന്ന ചുറ്റ് പാടിനെ ആണ് പരിസ്ഥിതി എന്ന് വിളിക്കുന്നത്. മനുഷ്യരെക്കൂടാതെ പ്രകൃതിയിൽ സസ്യങ്ങളും ജന്തുക്കളും ഉണ്ട്.മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്ന തുവഴി അനേകം മടങ്ങ് ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലമായി ആവാസവ്യവസ്ഥ താറുമാറായി. ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു മഹാമാരി ആണ് കോവിഡ്-19.ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് ആളുകൾ വീടുകളിൽ തങ്ങുകയും പൊതു ഗതാഗതം നിശ്ചലമാവുകയും വ്യവസായങ്ങൾ നിലയ്ക്കുകയും ചെയ്തു. ഇതു വഴി അന്തരീക്ഷ മലിനീകരണം കുറഞ്ഞു.പ്രകൃതി പഴയത് പോലെ ആവാൻ തുടങ്ങി. ഇതിൽ നിന്നും നമുക്കു മനസ്സിലാക്കാം പരിസ്ഥിതി യെ നശിപ്പിക്കുന്നത് മനുഷ്യൻ തന്നെ ആണ്. ശുചിത്വം:ശുചിത്വത്തിന് ഇന്ന് വളരെ പ്രാധാന്യം ഉണ്ട്. വ്യക്തിശുചിത്വം പോലെ പരിസര ശുചിത്വവും അത്യാവശ്യമാണ്.പകർച്ചവ്യാധികൾ തടയുവാൻ ഇത് നമ്മെ സഹായിക്കുന്നു.കോവിഡ്19 പോലുള്ള മഹാമാരിയെ തുരത്താൻ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക. അണുനശീകരണം നടത്തുക. പ്രതിരോധം: രോഗപ്രതിരോധ ശേഷി കൂട്ടി വൈറസ്‌ ബാധ തടയാം..ധാരാളം പഴങ്ങൾ കഴിക്കുക.തിളപ്പിച്ചാറിയ വെളളം കുടിക്കുക.രോഗം വന്നിട്ട് ചികിത്സിച്ച് ഭേദം ആക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ നോക്കലാണ്.

ശ്വേത വി ഹനൂജ്
8 എ ജി എച്ച് എസ് എസ് മുണ്ടേരി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം