സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വളരെ സമ്പത്തുള്ള ഒരു കുടുംബത്തിൽ വളർന്നു വന്ന ഒരു കുട്ടിയാണ് മിന്നു. ചെറുപ്പം മുതൽ അവളുടെ എല്ലാ ആവശ്യങ്ങളും അവളുടെ മാതാപിതാക്കൾ സാധിച്ചുകൊടുത്തിരുന്നു. അങ്ങനെ അവൾ വളർന്നു വലിയ കുട്ടിയായി. മാതാപിതാക്കൾ പറയുന്നതൊന്നും അവൾ അനുസരിക്കില്ലായിരുന്നു. ഒന്നും അവൾ വൃത്തിയായി സൂക്ഷിക്കില്ലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാൻ പറഞ്ഞാൽ അവൾ ചെയ്യില്ലായിരുന്നു. അങ്ങനെ ഒരിക്കൽ അവൾക് വയറു വേദന വന്നു ആശുപത്രിയിൽ അഡ്മിറ്റ് ആയി. മൂന്നു ദിവസം കുത്തിവയ്പ്പും മരുന്നുമൊക്കെയായി കഴിയേണ്ടി വന്നു. എങ്ങനെയാണ് തനിക്കു ഈ അസുഖം വന്നതെന്ന് അവൾ ഡോക്ടറോട് ചോദിച്ചു. ആരോഗ്യം എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്നും, നമുക്ക് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം എന്നും ഡോക്ടർ അവൾക് വിശദീകരിച്ചു കൊടുത്തു. അത് അവൾക് ഒത്തിരി ഇഷ്ട്ടമായി. അസുഖം മാറി അവൾ തിരികെ വീട്ടിലെത്തി. പിന്നീട് അവൾ സ്കൂളിൽ പോയ് തുടങ്ങി. അവൾ നല്ല വൃത്തിയുള്ള കുട്ടിയായി മാറി. ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ ശുചിത്വത്തെപ്പറ്റി ക്ലാസ്സ് എടുക്കുകയായിരുന്നു. പെട്ടന്ന് മിന്നു ചാടി എഴുന്നേറ്റു അവളുടെ അനുഭവം പറയാമെന്നു പറഞ്ഞു. ടീച്ചർ അവളെ പ്രോത്സാഹിപ്പിച്ചു. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയാക്കി സൂക്ഷിക്കണം എന്നും ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യം ആണെന്നും , അതുകൊണ്ട് ആദ്യം ശുചിത്വബോധം ഉണ്ടാക്കി എടുക്കുകയും ശുചീകരണം നടത്തുകയും വേണമെന്ന് അവൾ കൂട്ടുകാർക്ക് വിശദീകരിച്ചു കൊടുത്തു. വീട്ടിലും വിദ്യാലയത്തിലും പൊതുസ്ഥലത്തും നാം ഇത് പാലിക്കണമെന്നും അവൾ പറഞ്ഞു. മിന്നുവിന്റെ ക്ലാസ്സ് എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി. എല്ലാവരും കൈ കൊട്ടി അവളെ അഭിനന്ദിച്ചു. അങ്ങനെ അവൾ നല്ല കുട്ടിയായി വളർന്നു...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |