കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/കേരനാട് കേഴുന്നു

കേരനാട് കേഴുന്നു

കഠിനമാം നോവുകൾ മണ്ണിനുനൽകിയും
ശുദ്ധവായുവിൽ ആവോളം വിഷം നിറച്ചും
വികസനത്തിൻ പാതയിൽ വിഡ്ഢിയാം നീങ്ങവേ
ചുറ്റിലും വിഷം കലരുന്ന തേതൊന്നും അറിയാതെ
നേട്ടത്തിൻ പാതയിൽ കണ്ണും നട്ടു
പലതും സഹിച്ചൂം ക്ഷമിച്ചും സഹികെട്ട്
പ്രകൃതിമാതാവ് പ്രതികരണത്തിൻ പാതയിൽ
മുൻകരുതലായി ഒരുവട്ടം ഒഖിയിൻ പാതയിൽ
എന്നിട്ടും തീർന്നില്ല മലിനീകരണ മതു
അടുത്തിതാ ജീവൻ കൊടുത്തും പ്രളയത്തിന് ദ്വിഭാഗം
അമ്മയെപ്പോൽ പരിപാലിക്കാൻ മികച്ചതാം പ്രകൃതിക്കു
ശിക്ഷ വിധിക്കാനും കഴിയൂന്ന് പഠിപ്പിച്ചും
മാനവർക്കു വഴി കാട്ടുന്നു
ഇനിയും തുടരുക ദുഷ്ട മാർഗം
 അധികം നീളാതെ ആറടിക്കുള്ളിലെത്തും
സർവനാശമതും വേഗം നിശ്ചയം .
 

അർഷിത .എ .ആർ
8 B കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത