സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ നൻമയുടെ പാഠം
നൻമയുടെ പാഠം
മനു ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയാണ്. പഠനത്തിലും കളികളിലും ഒരുപോലെ സമർത്ഥൻ. അവ ഒരു ദിവസം അവൻ ക്ലാസിൽ വൈകിയാണെത്തിയത് . അധ്യാപകൻ അവനെ ശകാരിച്ചു. മനൂ .... നീ എന്താ വൈകിയത് ? അപ്പോൾ മനു പറഞ്ഞു ... സാർ ഞാൻ സ്ക്കൂളിൽ കൃത്യസമയത്തെത്തി. ക്ലാസിലേക്കു വരുന്ന വഴി സ്ക്കൂൾ മൈതാനത്ത് ആരോ കൂറെ പേപ്പർ വലിച്ചെറിഞ്ഞിരുന്നു. അവിടെയാകെ വൃത്തികേടായിരുന്നു സാർ. ഞാൻ അതൊക്കെ പെറുക്കി വേസ്റ്റ് കുട്ടയിലിട്ടു. അതാണ് ഞാൻ താമസിച്ചെത്തിയത്. ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ സർ ? മനു ചോദിച്ചു. ഇല്ല... കുട്ടീ... ഒരു തെറ്റുമില്ല. അധ്യാപകൻ പറഞ്ഞു ... നീ ചെയ്തത് വളരെ നല്ല കാര്യമാണ്. നാം നമ്മുടെ വീടും പരിസരവും, സ്ക്കൂളും വൃത്തിയായി സൂക്ഷിക്കണം. എന്നാലേ നമ്മുടെ നാടും , രാജ്യവും രോഗ വിമുക്തമായി സംരക്ഷിക്കാനാവൂ. കുട്ടികളേ, മനു നമ്മളെ ഒരു നല്ല കാര്യം പഠിപ്പിക്കുകയായിരുന്നു... അധ്യാപകൻ പറഞ്ഞു നിർത്തി...
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ