രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഭംഗി

ചേലിൽ പച്ചക്കുടകൾ നിവർത്തിയത് പോലെ വരിവരിയിയി നിൽക്കുന്ന കുന്നുകളും പച്ച പരവതാനി വിരിച്ച പോലുള്ള വയലുകളും കുന്നിന് വെള്ള കാഞ്ചിയുമേകി കളകളം ഒഴുകുന്ന കാട്ടരുവികളും തൂവെൺ മേഘം പോലെ മെല്ലെ നീന്തുന്ന നീലാകാശവും പൊന്നിൻ കതിരുകൾ വിളഞ്ഞു നിൽക്കുന്ന വയലുകളിൽ പാറിപ്പറക്കുന്ന കിളികളും പൂന്തേൻ നിറച്ച് വിരിഞ്ഞ് നിൽക്കുന്ന പൂവുകളിൽ തേൻ നുകരാൻ വരുന്ന പൂമ്പാറ്റകളും നിറഞ്ഞുനിൽക്കുന്ന ഒരു പ്രകൃതിയായിരുന്നു നമ്മുടേത്.

പ്രകൃതിയിൽ നിന്ന് എല്ലാം വളരെയധികം മാറിയിരിക്കുകയാണ് ഇന്നത്തെ പ്രകൃതി.ഇന്ന് പച്ചവിച്ചപാഠങ്ങളൊന്നും കാണാനില്ല.അവിടെ ഇന്ന് വലിയ വലിയ പടുകൂറ്റൻ ഫ്ളാറ്റുകളും കെട്ടിടങ്ങളും നമ്മുക്കുകാണാൻ കഴിയും.ഈ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നാം മനുഷ്യർ തന്നെയാണ്.മനുഷ്യന്റെഅതിമോഹമാണ് ഇതിന്റെ കാരണം. പണത്തോടുള്ള അത്യാഗ്രഹം മൂലം മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത്. എന്നാൽ പ്രകൃതി തിരിച്ചടിച്ചു. അതിന് ഉദാഹരണമാണ് ഈ കഴിഞ്ഞ രണ്ടു പ്രളയവും. പ്രകൃതിയിലേക്ക് നാം മടങ്ങുക എന്നാണ് ആ രണ്ടു പ്രളയവും നമ്മെ പഠിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

അനിക. വി.പി
6 B രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം