ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് ഒരിടത്ത് ഒരു നാട്ടിൽ ഒരു രാജാവ് ഉണ്ടായിരുന്നു ആ രാജാവ് നന്നായി നാട് ഭരിക്കുകയായിരുന്നു.

ഒരു ദിവസം രാജാവ് അദ്ദേഹത്തിന്റെ നാടുകാണാൻ ഇറങ്ങി നടക്കുന്നതിനിടെ രാജാവ് മനസ്സിൽ ചിന്തിച്ചു, “കുറച്ചു സ്‌ഥലം നല്ല വൃത്തിയായിരിക്കുന്നു”. ഇതും വിചാരിച്ചു രാജാവ് അങ്ങനെ നടന്നു

പെട്ടെന്നാണ് രാജാവ് ആ കാഴ്ച്ച കണ്ടത് രാജാവിന്റെ കണ്ണിനു കൗതുകമില്ലാത്ത വീട് - വൃത്തിയില്ലാതെ കിടക്കുന്നു. അപ്പോഴാണ് ആ വീട്ടിൽ നിന്ന് ഒരു കുട്ടി ഓടിവരുന്നതു രാജാവ് കണ്ടത്. രാജാവ് ആ കുട്ടിയെ ഒന്ന് നോക്കി. ഒരു അഴുക്ക പന്തും പിടിച്ച നഖമൊക്കെ വളർത്തി കുളിച്ചു കുറയേ ദിവസങ്ങളായ കുട്ടി. ഉടൻ തന്നെ പന്ത് താഴേക്കിട്ടു കുട്ടി വീട്ടിനുള്ളിലേക്ക് പോയി. രാജാവ് വീട്ടിനു മുന്നിൽ തന്നെ നിന്നു. കുറച്ചു കളഴിഞ്ഞപ്പോൾ ഒരു സ്ത്രീ ആ കുട്ടിയുമായി വീട്ടിനു പുറത്തേക്കു വന്നു. വൃത്തിയില്ലാത്ത്ത സാരി ഉടുത്തു, കുട്ടിയെ പോലെ തന്നെ അവരെ കണ്ടപ്പോൾ രാജാവിന് ഒരു സംശയം, “ഇവർക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?” രാജാവ് ആ സ്ത്രീയുടെ അടുത്ത ചെന്ന് ചോദിച്ചു "നിങ്ങള്ക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?" സ്ത്രീ മറുപടി പറഞ്ഞു "അതെ രാജാവേ, ഒരു മാസമെങ്കിലും ആകും ഞാൻ അസുഖമായി കിടക്കുന്നു".

രാജാവ് ഉടൻ തന്നെ ഒരു വൈദ്യനെ കൊണ്ടുവരാൻ ആജ്ഞാപിച്ചു. വൈദ്യൻ വന്നു അവരെ ചികിൽസിച്ചിട്ട് പറഞ്ഞു "അവർക്കു എന്താണ് അസുഖമെന്നു മനസ്സിലാകുന്നില്ല". രാജാവ് പറഞ്ഞു, "സ്ത്രീയെ നിങ്ങൾ നിങ്ങളുടെ വീടും പരിസരവും ശുചിയാക്കുക. എല്ലാ ദിവസവും ശരീര ശുചിത്വം വരുത്തുക". ഇത്രെയും പറഞ്ഞു രാജാവ് പോയി. അവർ രാജാവ് പറഞ്ഞതുപോലെ ചെയ്തു. കുറേ നാൾ കഴിഞ്ഞു രാജാവ് വീണ്ടും നാടുകാണാൻ ഇറങ്ങി. ആ വീട് വീണ്ടും പ്രത്യേകം ശ്രദ്ധിച്ചു. നല്ല വൃത്തിയും വെടുപ്പുമായി കിടക്കുന്നു. അവർക്കു യാഥരു അസുഖവും ഇല്ല. രാജാവിന് വളരെ സന്തോഷമായി. രാജാവ് പറഞ്ഞു "ശുചിത്വം ഇല്ലങ്കിൽ രോഗം പടരും, ശുചിത്വം ആണ് മനുഷ്യന് അത്യാവശ്യം".

കൃപ ജി
5 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള കഥ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ