റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ തിരിച്ചറിവ്
തിരിച്ചറിവ്
ഒരിടത്ത് ഒരു കർഷകൻ ഉണ്ടായിരുന്നു മറ്റു ജീവജാലങ്ങളെയും സ്നേഹിക്കുകയും കരുതൽ കൊടുക്കുകയും ചെയ്തിരുന്നു അദ്ദേഹത്തിൻറെ മകൻ വിപരീതമായിരുന്നു പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ കൂട്ടാക്കിയില്ല മരങ്ങളെല്ലാം വിൽക്കൽ ആയിരുന്നു അവൻറെ ജോലി അച്ഛൻ എത്ര ഉപദേശിച്ചിട്ടും അവൻ ചെവിക്കൊണ്ടില്ല. കഠിനമായ വരൾച്ച വന്നപ്പോൾ ഭക്ഷണസാധനങ്ങൾക്കും ക്ഷാമം ഉണ്ടായി .എല്ലാവരും വിശന്നു വിശന്ന് മരിക്കാറായ അവസ്ഥ. ഭക്ഷണം കിട്ടാനില്ല അപ്പോഴാണ് അവന് മരങ്ങളെക്കുറിച്ച് ഓർമ വന്നത് .വിറ്റ മരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ചക്കയും മാങ്ങയും പേരക്കയും ഒക്കെ ലഭിക്കും ആയിരുന്നല്ലോ എന്ന് അവൻ ഓർത്തു പാപമാണ് താൻ ചെയ്തത് ,അവന് മനസ്സിലായി അതിനുശേഷം അവൻ അച്ച്ചടൊപ്പം മരങ്ങളെ രക്ഷിക്കുവാനും തുടങ്ങി..... തെറ്റ് ശരിയിലേക്കുള്ള ചവിട്ടുപടിയാണ് എന്ന പാഠമാണ് ഇവിടെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |