കോവിഡ് നാടുവാണീടും കാലം
ബസ്സില്ല,കാറില്ല,ലോറിയില്ല ആളുമില്ല..
തിക്കിത്തിരക്കുമില്ല,സമയത്തിന് ഒട്ടും വിലയുമില്ല...
പച്ചനിറമുള്ള മാസ്ക് വച്ച് കണ്ടാൽ എല്ലാവരും ഒന്ന് പോലെ...
കുറ്റം പറയാൻ ആണെങ്കിലും വായ തുറക്കാൻ ആർക്കു പറ്റും,
മാസ്കൊന്ന് മൂക്കിലിരിക്കുമ്പോൾ മിണ്ടാതിരിക്കുവയത്റേ കാമ്യം...
വട്ടത്തിൽ വീട്ടിലിരുത്തി നന്നെ വട്ടം കറക്കി ചെറു കീടമൊന്ന്...
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ...
അമ്പതിനായിരം, അറുപതിനായിരം ആളുകൾ എത്രയോ പോയ് മറഞ്ഞു...
നെഞ്ച് വിരിച്ചൊരാ ്് മർത്യന്റെ നെഞ്ചിൽ മാറാപ്പ് കേറ്റിയതേത് ദൈവം...!
മർത്യന്റെ അഹങ്കാരത്തിന് അറുതി വരുത്താൻ ഇത് കുഞ്ഞു കോവിഡിന് കഴിയുന്നു...