ഗവ. ഡബ്ല്യൂ എൽ പി എസ് പനത്തുറ/അക്ഷരവൃക്ഷം/മാഞ്ഞു പോകുന്ന പരിസ്ഥിതി

മാഞ്ഞു പോകുന്ന പരിസ്ഥിതി

അന്തിയിരുട്ടിൽഅമ്പിളിമാമനെ
മാലിനിനോക്കിയിരുന്നപ്പോൾ
നിറഞ്ഞകണ്ണാൽനിലാവുമപ്പോൾ
ഓരോകഥകൾപറഞ്ഞല്ലോ
 തോടും കടും വീടും മേടും
പുഞ്ചിരി തൂകും എൻ ഭൂമി
കാറ്റും കറങ്ങി നടക്കും പാടം
കാണാനില്ലേ കണ്മണിയെ
തെളിനീരൊഴുകി നടക്കും അരുവികൾ
മലിനജലത്താൽ ആറടി ദാഹജലത്തിന്നുറവകൾ വറ്റി
കേഴുന്നു പുൽനാമ്പുകളും
അന്തിയിൽമിന്നിയൊളിച്ചുനടക്കും
മിന്നാമിന്നികൾഎവിടെപ്പോയി
നാളെ വരാം ഞാൻ എന്നുമടങ്ങിയ
കാർമേഘങ്ങളുമെത്തിലാ
നിട്ടിവിളിച്ചു പാട്ടുകൾ പാടിയ
കുയിലിനെ ഞാനും കണ്ടിലാ
പൊടിയുംപേറിചുറ്റിനടപ്പൂ
ഉഷ്ണകാറ്റിന്നെവിടെയും
പലപേരുകൾ പകർച്ചവ്യാധികൾ
കളിച്ചു രസിക്കുന്നയ്യയ്യോ
പ്ലാസ്റ്റിക്കുകളാൽ മണ്ണുനിറഞ്ഞു
കാടിനുപകരം ഫാക്ടറിയായി
പഴയൊരു കാലം തിരിച്ചുവരാൻ
കൊതിച്ചിടുന്നു പൊന്മമലരെ

 

മഞ്ജു.കെ
4 എ ഗവ. ഡബ്ല്യൂ എൽ പി എസ് പനത്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത