പ്രകൃതിയേ നീ മടങ്ങി വരൂ
നിൻ സുഗന്ധം എവിടെപ്പോയി
നിൻ ശ്വാസത്തിൽ ഞാൻ മുങ്ങിയ
നിമിഷമിതാ ഓർക്കുന്നു
ഇവിടിതാ നെടുവീർപ്പുകൾ
രോദനങ്ങൾ പിന്നെ രോഗങ്ങളും
എന്നിനി ആദി പോലൊരു
കാലമുണ്ടായിടും ...
മലിനമാം ജീവിതചര്യയും
സുഖലോലുപതയും കൈവെടിഞ്ഞു
പ്രകൃതിയേ നീ മടങ്ങി വരൂ