ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ ജലസ്രോതസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജലസ്രോതസ്സുകൾ

"വെള്ളം വെള്ളം സർവ്വത്ര തുള്ളി കുടിക്കാനില്ലത്രെ" വേനൽ തുടങ്ങുന്നതിന് മുമ്പ് തന്നെ മിക്ക സ്ഥലങ്ങളിലും ഈ സ്ഥിതിയാണുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ യൊക്കെ സംഭവിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ 44 നദികളുണ്ട്. മനുഷ്യരുടെ അധികമായഇടപെടലുകൾ കാരണം ജലാശയങ്ങൾ മലിനമാകുന്നു. മണ്ണൊലിപ്പ് മൂലം നദികളുടെയും തോടുകളുടെയും മറ്റും ആഴം കുറഞ്ഞു വരുന്നു. മരങ്ങളും കുന്നുകളും നശിപ്പിക്കുന്നതിനാൽ മഴയും കുറഞ്ഞു. ഇവയെല്ലാം പ്രകൃതിയുടെ സ്വാഭാവികമായ നിലനിൽപ്പിനു തന്നെ ദോഷകരമായിത്തീരുന്നു. ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക, മരങ്ങൾ വെച്ചുപിടിപ്പിക്കുക, കാവുകളും കുളങ്ങളും സംരക്ഷിക്കുക തുടങ്ങിയവചെയ്യുന്നതു മൂലം ഒരു പരിധി വരെ നമുക്ക് പച്ചപ്പുള്ളപ്രകൃതിയെ നിലനിർത്താൻ പറ്റും.മഴക്കുഴികൾ നിർമ്മിക്കുന്നതു വഴിയും വയലുകൾ നികത്താതിരിക്കുന്നതു വഴിയും മഴവെള്ളം മണ്ണിൽ സംരക്ഷിക്കാൻ കഴിയും. കാടുകൾ നമ്മുടെ പ്രകൃതിയുടെ ഭാഗങ്ങളാണ്. വരും തലമുറയ്ക്കും ജീവികൾക്കും ഈ ഭൂമി അവകാശപ്പെട്ടതാണ്. ജലം അമൂല്യമാണ്...... ജലം പ്രകൃതിയുടെ വരദാന മാണ്. മരങ്ങൾ നട്ടുപിടിപ്പിപ്പിക്കൂപ്രകൃതിയെ സംരക്ഷിക്കൂ.....മരങ്ങളാണ് നമുക്ക് ശുദ്ധവായു തരുന്നത്. ഒരു തൈ നടാം നമുക്ക്‌ നമ്മുടെ ഭൂമിക്കു വേണ്ടി......

അശ്വിനി.എസ്
III A ഗവ.യു.പി സ്കൂൾ ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം