സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര
പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര
ഒരിക്കൽ ഒരിടത്തു ഒരു അമ്മയും അച്ഛനും ഉണ്ടായിരുന്നു.അവരുടെ മക്കൾ ആയിരുന്നു ടിനുവും ടോണിയും. അവർ പട്ടണത്തിലാണ് താമസിച്ചിരുന്നത്. കൊറോണ രോഗം വ്യാപിച്ചതോടു കൂടി സ്കൂളുകൾ നേരത്തെ അടച്ചതു കാരണം ടിനുവും ടോണിയും വളരെ സങ്കടത്തിൽ ആയിരുന്നു. "ചേച്ചി അവധി ആയിട്ടും പുറത്തിറങ്ങാൻ പറ്റുന്നില്ലല്ലോ. കളിക്കാനും സാധിക്കുന്നില്ല. സ്കൂളും കൂട്ടുകാരെയും എല്ലാം ഓർക്കുമ്പോൾ സങ്കടം വരുന്നു. ചേച്ചീ എന്നാണ് നമുക്ക് പഴയതുപോലെ കൂട്ടുകാരെ കാണാൻ സാധിക്കുന്നത്"? "നീ വിഷമിക്കേണ്ട ഈ രോഗമൊക്കെ മാറിയാലുടൻ നമുക് പഴയപോലെ എല്ലാം ചെയ്യാൻ സാധിക്കും ഈ സമയം നമുക്ക് അമ്മയെ സഹായിക്കാം സ്കൂളിൽ നിന്നും തന്ന പച്ചക്കറി വിത്തുകൾ നമുക് നടാം". അങ്ങനെ അവർ അമ്മയെ സഹായിച്ചും കൃഷി ചെയ്‌തും പുതിയ പ്രതീക്ഷകളോടെ സന്തോഷത്തോടെ ഒരുമിച്ചു കളിച്ചും കഥകൾ പറഞ്ഞും പുതിയ ജീവിതത്തിലേക്കു പൊരുത്തപ്പെട്ടു തുടങ്ങി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |