വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ
പകച്ചങ്ങു നിന്നിടറുമ്പോൾ
നമ്മുടെ ഒരോരോ ജീവനുമായി
വിലസുന്നു ഉലകിൻ ഭീഷണിയായി
ഇനിയാര് ഇനിയാര്
മുൻപന്തിയിലെന്നു
രാഷ്ട്രങ്ങലോരോന്നും ഭയന്നിടുന്നു
ചിലർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി, ചിലർ മുന്നോട്ട് നീങ്ങുന്നു ധീരന്മാരായി
കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം, അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുത്തീയായി...
ദുഖമുണ്ട് മനസ്സകമെല്ലാമേ സച്ചാരം
മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി
ചൂണ്ടികാണിക്കാട്ടുന്നത് സത്യമാർഗത്തിൻ ദിശയല്ലയോ?