നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഒന്നല്ലോ മാനവർ നമ്മൾ

ഒന്നല്ലോ മാനവർ നമ്മൾ

മലയാളം കേൾക്കാൻ വായോ

മാമലകൾ കാണാൻ വായോ

മഴ പെയ്യുന്നേരം പുഴയുടെ

മയിലാട്ടം കാണാൻ വായോ



മഞ്ജുളമീനാട്ടിൽ മാധവ‐

കാലങ്ങൾ കാണാൻ വായോ

മനസ്സിന്റെ തീരത്തഴകിൻ

കാവുകൾ തീർക്കാൻ വായോ



പൊന്നോണക്കാലം വയലിൽ

കിന്നാരം പറയും കാറ്റിൽ

ഒന്നിച്ചുനടക്കാൻ വായോ

ഒന്നല്ലോ മാനവർ നമ്മൾ.

ലക്ഷ്മി പ്രിയ വി
8F നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത