ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/പിരിയാത്ത കൂട്ടുകാർ
പിരിയാത്ത കൂട്ടുകാർ
കാട്ടിന്റെ നടുവിൽ ഒരു കുളമുണ്ടായിരുന്നു. അതിൽ നിറയെ മീനുകൾ ഉണ്ടായിരുന്നു.കൂടാതെ തവള, താറാവ്, മാൻ, തുമ്പി എന്നിവരും ഉണ്ടായിരുന്നു.എന്നും രാവിലെ മാനും തുമ്പിയും കുളക്കരയിൽ വരും.വൈകിട്ട് തിരിച്ചു പോകും.ഇത് പതിവായിരുന്നു. വേനൽക്കാലം വന്നപ്പോൾ കുളം വറ്റിത്തുടങ്ങി. കുളത്തിലെ താമസക്കാർക്ക് പേടിയായി.മാനിനോടും തുമ്പിയോടും അവർ പറഞ്ഞു.' ഇനി നിങ്ങളോട് കൂട്ടുകൂടാൻ പറ്റില്ല. ഞങ്ങൾ ഈ വേനലിൽ വെള്ളം കിട്ടാതെ മരിച്ചു പോകും.' കൂട്ടുകാരുടെ സങ്കടം കണ്ട് മാനും തുമ്പിയും കാട്ടിലേയ്ക്ക് തിരിച്ചു പോയി. അവരുടെ കൂട്ടുകാരായ എലികളോട് കാര്യം പറഞ്ഞു. സഹായിക്കാം എന്ന് എലികൾ സമ്മതിച്ചു. അവർ കാടിനപ്പുറത്തെ തടാകത്തിൽ നിന്നും വെള്ളം കൊണ്ടു വരാനായി ചെറിയ ചാലുകൾ ഉണ്ടാക്കി. അതു വഴി വെള്ളം കുളത്തിൽ എത്തിച്ചു. അങ്ങനെ കുളത്തിൽ വെള്ളം കൂടി. ചങ്ങാതിമാർക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |