ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
ഒരു സ്ഥലത്ത് ലാമിയയും മധുവും ഉണ്ടായിരുന്നു രണ്ടുപേരും നല്ല കൂട്ടുകാരായിരുന്നു ഒരു ദിവസം അവർ രണ്ടുപേരും യാത്ര പോകാൻ തീരുമാനിച്ചു അവർ പോയ സ്ഥലത്ത് ഒരു വൃത്തിഹീനമായ കട കണ്ടു അവർ രണ്ടുപേരും ആ കടയിലേക്ക് പോയി എന്നിട്ട് അവർ കടക്കാരനെ കണ്ടു അയാളോട് പറഞ്ഞു നിങ്ങളുടെ കട വളരെ വൃത്തിഹീനമായി കിടക്കുകയാണ് നിങ്ങൾ ഈ കട വൃത്തിയാക്കണം അല്ലെങ്കിൽ ഈച്ചകളും പ്രാണികളും ആളുകൾ വാങ്ങാനുള്ള സാധനത്തിന് ചുറ്റി നടക്കും അപ്പോൾ ആളുകൾ സാധനം വാങ്ങാൻ വരുമ്പോൾ ഈ വൃത്തിഹീനമായ സാധനങ്ങൾ കണ്ട് അവർ വേറെ കടയിലേക്ക് പോകും പിന്നെ ആരും നിങ്ങളുടെ കടയിലേക്ക് വരുകയില്ല അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ കട വൃത്തിയാക്കണമെന്ന് പറഞ്ഞിട്ട് അവർ ആ കടയിൽ നിന്ന് പോയി അവരുടെ വാക്കുകൾക്ക് വിലകൽപ്പിക്കാതെ കടക്കാരൻ പഴയതുപോലെ തുടർന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു രോഗം നാട്ടിലാകെ പടർന്നു പിടിക്കാൻ തുടങ്ങി കുറെ പേർ രോഗികളായി ഒരുപാട് പേർക്ക് ഇതുമൂലം ജീവൻ നഷ്ടമായി ആളുകൾ രോഗത്തിൻറെ ഉറവിടം അന്വേഷിക്കാൻ തുടങ്ങി ആളുകൾ കുറെ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല പിന്നെ അത് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന രോഗം ആണെന്ന് കണ്ടെത്തി ആ നാട്ടിൽ വൃത്തിഹീനമായ ഒരു കട അയാളുടെ ആയിരുന്നു അയാളുടെ കടയിൽ നിന്ന് സാധനം വാങ്ങിയവർക്കാണ് ആദ്യം രോഗം പടരുന്നത് അപ്പോഴേക്കും അത് മൂലം തന്റെ മകന്റെ ജീവൻ നഷ്ടമായി അപ്പോഴാണ് ലാമിയയും മധുവും പറഞ്ഞ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലായത്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |