ഗവ. എച്ച്. എസ്. തച്ചങ്ങാട്/അക്ഷരവൃക്ഷം/ ലേഖനം-പരിസര ശുചിത്വവും രോഗപ്രതിരോധവും.
ലേഖനം-പരിസര ശുചിത്വവും രോഗപ്രതിരോധവും.
നാം ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമാക്കുക എന്നതാണ് ശുചിത്വം കൊണ്ട് ഉദ്ധേശിക്കുന്നത്.ശുചിത്വം എന്നാൽ വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം, ഗൃഹ ശുചിത്വം തുടങ്ങിയവയാണ്. ശുചിത്വമില്ലായ്മ പകർച്ചവ്യാധികൾ വർദ്ധിപ്പിക്കും. നമ്മൾ വൃത്തിയില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ രോഗം വരാനും മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട് . പരിസര ശുചിത്വ കുറവ് മനുഷ്യനെ എങ്ങനെയാണ് ബാധിക്കുന്നു എന്നത് ചിന്തിക്കാനുള്ള കഴിവില്ലായ്മ രോഗം വരാനുള്ള മറ്റൊരു കാരണമാണ്. താനുണ്ടാക്കുന്ന മാലിന്യങ്ങൾ റോഡിലേക്കോ പുഴയിലേക്കോ വലിച്ചെറിയാൻ പാടില്ല. മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ അത് പരിസര മലിനീകരണം ഉണ്ടാക്കും. ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന പുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും വായു മലിനീകരണത്തിന് കാരണമാകുന്നു. ആ പുക ശ്വസിക്കുമ്പോൾ മനുഷ്യന് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ്. പരിസര മലിനീകരണവും ശുചിത്വമില്ലായ്മയുമാണല്ലോ രോഗം വരാനുള്ള പ്രധാന കാരണം. വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിച്ചാൽ ഒരു പരിധിവരെ രോഗം വരുന്നത് തടയാൻ സാധിക്കും. കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കണം. അതിനു വേണ്ടി പോഷകാഹാരം കഴിക്കണം , ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കണം , വ്യായാമം ചെയ്യണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണം. ഇതു പോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ആരോഗ്യവാനായ് നമുക്ക് ജീവിക്കാൻ പറ്റും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |