നല്ലൊരു ജനിനിയാം പരിസ്ഥിതി
വർണ്ണാഭമായ പരിസ്ഥിതി
സംരക്ഷകയാം ജനനി
നിത്യാനന്ദം നൽകും മനോഹരി
എല്ലാവർക്കും വെളിച്ചവും കാറ്റും ഒക്കെ നൽകി
സന്തുഷ്ട യാക്കും മാതാവ്
എന്നും നമുക്കുവേണ്ടി എല്ലാം തരും അമ്മ
നമ്മെ വാരിപ്പുണരാൻ കൈനീട്ടുന്ന
സ്നേഹനിധിയായ അമ്മ
അനുയോജ്യമായ കാലാവസ്ഥ നൽകുന്ന ഒരമ്മ
സൃഷ്ടി ജാ ലങ്ങൾക്കു സമ്പുഷ്ടി നൽകുന്ന
വർണ്ണശബളമായ അമ്മ
നിശയിൽ പ്രകാശം അരുളാൻ
ചന്ദ്രനെ അയച്ച അമ്മ
നല്ലൊരു ജനനി യാം പരിസ്ഥിതി
വർണ്ണാഭമായ പരിസ്ഥിതി