ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ /സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

സ്കൗട്ട് മാസ്റ്റർ | ഗൈഡ്സ് മിസ്ട്രസ് |
---|---|
സുരേഷ്കുമാർ.ആർ | ഐഷ |


കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2013 ൽ സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. സ്കൗട്ട് മാസ്റ്റർ ആയി ശ്രീ. സുരേഷ്കുമാറും ഗൈഡ്സ് മിസ്ട്രസ് ആയി ശ്രീമതി ഐഷയും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാനും സാധിക്കുന്നു.





