കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/രോഗത്തിൽ നിന്നും രക്ഷനേടാം

രോഗത്തിൽ നിന്നും രക്ഷനേടാം

സൽമാൻ ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു.അപ്പോൾഒരു സ്ഥലത്ത് കുറേ മാലിന്യങ്ങൾ കൂട്ടിയിട്ടുണ്ട്.അവിടെ നിറയെ ഈച്ചകളും കൊതുകുകളും ഉണ്ടായിരുന്നു.പ്ലാസ്റ്റിക്കുകളും കൂട്ടിയിട്ടിട്ടുണ്ട്. സൽമാൻ കുറച്ചു കൂടി മുന്നോട്ടു പോയി. കുറേ വാഹനങ്ങൾ റോഡിലൂടെ പോകുന്നത് കണ്ടു.ഒരു പാട് പുക റോഡിൽ കണ്ടു.സൽമാൻ വീട്ടിൽ എത്തി. കളിക്കാൻ റിഷാൻ വരുന്നത് നോക്കി യിരുന്നു.റിഷാൻ വന്നില്ല.റിഷാന് പനിയും ചർദ്ദിയും ആണ് എന്ന് ഉമ്മ പറഞ്ഞു.റിഷാന് എല്ലായ്പ്പോഴും അസുഖം വരുന്നത് എന്തുകൊണ്ടാണ് സൽമാൻ ഉമ്മ യോട് ചോദിച്ചു.റിഷാന്റെ വീട്ടിന്റെ അടുത്ത് കുറേ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്.അവിടെ നിന്ന് കൊതുകുകളും ഈച്ചകളും അവരുടെ വീട്ടിൽ എത്തും.അതുകൊണ്ടാവും രോഗം വന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ രോഗപ്രതിരോധ ശേഷി കൂട്ടാം എന്ന് ഉമ്മ സൽമാന് പറഞ്ഞു കൊടുത്തു.അപ്പോൾ സൽമാന് ടീച്ചർ പറഞ്ഞു കൊടുത്ത കാര്യം ഓർമ്മ വന്നു. സൽമാൻ ഉമ്മ യോട് പറഞ്ഞു.ഭക്ഷണം തുറന്ന് വെക്കരുത്, വെള്ളം കെട്ടി നിർത്തരുത് എന്നെല്ലാം ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്.വൃത്തിയായി നടന്നാൽ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ പ്പെടാം.


റാബി അബ്ദുല്ല
2 B കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ