ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/അവൾ കരയുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
അവൾ കരയുമ്പോൾ      

പച്ചപ്പട്ടു വിരിച്ച എൻ കാമുകി
ചിരിച്ചിരുന്നെന്നോട്
നാളുകൾ മുന്നേ
ഇന്നവളുടെ മുഖം കറുക്കുന്നു
കരിമിഴിക്കണ്ണിലൂടെ ധാരധാരയായി
കണ്ണുനീർത്തുള്ളികൾ
കണ്ടു ചിരിക്കുന്ന
നിങ്ങളുടെ നെഞ്ചിലേക്കിറ്റിവീഴുന്ന
ആ പുണ്ണ്യ ജലത്തിലും
ഇഞ്ചിഞ്ചായി അവളുടെ ഹൃദയം മുറിക്കുന്ന
മനുഷ്യരുടെ പാപക്കറ
കഴുകിക്കളയാൻ നിങ്ങളൊരുങ്ങുന്നില്ലല്ലോ
മനുഷ്യ... അതേറെ സങ്കടമെനിക്കും
അവൾക്കും.

വിഷ്ണു ഇ. എസ്
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത