സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റക്കെട്ടായി
അതിജീവിക്കാം ഒറ്റക്കെട്ടായി
ആഗോള ചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കുകയാണ് 'കോവിഡ്- 19’ എന്ന മഹാമാരി. ദിവസങ്ങളായി, ആഴ്ചകളായി, മാസങ്ങളായി ലോകജനത കൊറോണായെ തുരത്തുവാൻ മാർങ്ങളന്വേഷിച്ചകൊണ്ടിരിക്കുകയാണ്. അതിജീവനത്തിന്റെ ഭാഗമായി എല്ലാവരും സ്വന്തം ഭവനങ്ങളിൽ തുടരുകയാണ്.
നമ്മുട നാടിന്റെ അതിജീവന പ്രവർത്തനങ്ങളിൽ ഞാൻ ഉൾപ്പെടുന്ന ഓരോ വ്യക്തിയും പങ്കാളികളാണ് എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കേരളത്തെ കൊറോണ കീഴ്പ്പെടുത്തുമെന്ന് കരുതിയെങ്കിലും വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കേരളം മുന്നിട്ടു കയറി എന്നത് ആശ്വാസകരമാണ്. മാർച്ച് അവസാനത്തോടെ തുടക്കം കുറിച്ച ലോക് ഡൗൺ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തങ്ങളുടേതായ പ്രവത്തനങ്ങളും ജോലികളും പരീക്ഷകളും മാറ്റിവച്ച് എല്ലാവരും ലോക് ഡൗണിൽ സഹകരിക്കുന്നു. കൊറോണയെ അതിജീവിക്കുവാൻ ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യപ്രവർത്തകരും രാഷ്ട്രീയനേതാക്കളും വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് ഇങ്ങനെ പിടിച്ചു കെട്ടി നിൽക്കാൻ പ്രയാസമാണെങ്കിലും അടക്കാതെ വയ്യാ..... കുടുംബത്തേയും ഭാര്യയേയും കുട്ടികളേയും പ്രകൃതിയേയും വീടിനേയും മനസ്സിലാക്കാൻ പറ്റുന്ന ഒരു അവസരമായിട്ടാണ് ലോക് ഡൗണിനെ കരുതേണ്ടത്. മാസ്കും തുവാലയും ധരിച്ചും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ചും സോപ്പുപയോഗിച്ചും കഴുകുന്നതു വഴിയും, വെയിലത്തുവച്ച് ഉണക്കിയ വസ്ത്രങ്ങൾ ധരിച്ചും നാം ഓരോരുത്തരും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും കൊറോണയെ അതിജീവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒപ്പം തന്നെ വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ച് വീടിന് വെളിയിൽ ഇറങ്ങാതെയും നാം കൊറോണയെ അതിജീവിക്കുന്ന ഭാഗമാണ്. വീടിന് പുറത്തിറങ്ങാതെ ഇനി എത്ര നാളുകളെന്ന് ആർക്കറിയാം? വരും ദിവസങ്ങളിൽ, മാസങ്ങളിൽ, നമ്മുടെ അവസ്ഥ എന്തായിരിക്കമോ? ഒന്നും പറയാൻ പറ്റുന്നില്ല. കൊറോണയെ അതിജീവിക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നത് ഡോക്ടർമാരും നേഴ്സുമാരുമാണ്. അവരെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതാണ്. രാഷ്ട്രീയ നേതാക്കളായ എല്ലാവരും പ്രത്യേകിച്ച് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ സാറും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറുംനമ്മെ ഏറെ സഹായിക്കുന്നവരാണ്. അവരുടെ നിർദ്ദേശങ്ങക്കനുസരിച്ചാണ് നാം ഇപ്പോൾ കൊറോണയെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരോഗ്യ പ്രവർത്തകരുൾപ്പെടെ അതിജീവനത്തിൽ നമ്മെ സഹായിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങളും ആദരവും നൽകേണ്ടതാണ്. കോവിഡ് -19 എന്ന രോഗബാധയ്ക്കെതിരായി നാം ഇതുവരേയും പ്രതിരോധ മരുന്നുകളൊന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. ആയതിനാൽ ഈ വൈറസ് പരത്താൽ സഹായിക്കാതെ ഇതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും പല പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വരുന്നതിൽ മടുപ്പുതോന്നാതെ പ്രവർത്തിക്കണം. ഇനി ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ഈ ലോക് ഡൗണിൽ നമ്മുടെ പങ്കാളിത്തം ഉണ്ടായിരിക്കേണ്ടതാണ്. നമ്മോട് ഓരോരുത്തരോടും വീടുകളിൽ കഴിയാൻ പറയുന്ന അവസരങ്ങളിൽ അനാവശ്യമായി ഇറങ്ങി നടക്കുന്നത് തെറ്റാണ്. നമ്മുടെ നന്മക്കുവേണ്ടിയാണ് അവർ ഓരോ നിർദ്ദേശങ്ങളും നിയമങ്ങളും നൽകുന്നത്. ആഗോളചരിത്രം എടുത്തു നേക്കിയാൽ രോഗബാധിതരായി 21 ലക്ഷത്തിൽ പരവും സുഖം പ്രാപിച്ചവരായി 5 ലക്ഷത്തിൽ പരവുമാണ്. നമ്മുടെ നാട്ടിലെ ധാരാളം ആളുകൾ വിദേശത്ത് ജോലിക്കും ഉപരിപഠനത്തിനുമായി പോയിട്ടുണ്ട്. അവരേയും ഇവിടുത്തെ നിയന്ത്രണങ്ങൾ ഒതുങ്ങിയ ശേഷം തിരികെ കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ട്. അവരിൽ കുറേപ്പേർ മരണപ്പെടുന്നുമുണ്ട്. കൊറോണായെ അതിജീവിക്കാനായി നമുക്ക് ചെയ്യാൻ പറ്റുന്ന ധാരാളം പ്രത്തനങ്ങളുണ്ട് ചുറ്റും. സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരം കൈകൾ കഴുകിയും പുറത്തിറങ്ങുമ്പോൾ മാസ്‍കുകൾ ധരിച്ചും തൂവാലകൾ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും കഴിയുന്നത്ര കൊറോണയെ അതിജീവിക്കുക. രോഗലക്ഷണങ്ങളായ വരണ്ട തൊണ്ട വേദന, തലകറക്കം, തലവേദന, പനി, ചുമ തുടങ്ങിയവ ഉണ്ടെങ്കിൽ സമൂഹത്തിൽ നിന്ന് മാറി നിൽക്കണം. ഒപ്പം തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. അന്യ സംസ്ഥാനത്തു നിന്ന് വരുന്നവരെ കഴിവതും 14 ദിവസത്തേക്ക് നിരീക്ഷണത്തിനായി വിട്ടു നൽകുക. വിദേശത്തുനിന്ന് വന്നവരുമായി ഇടപഴകരുത് . രോഗലക്ഷണങ്ങൾ ഉള്ള സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കണം. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി കുറച്ച് ഉപയോഗപ്പെടുത്തുക. പൊതു ചടങ്ങുകളായ കല്യാണം, ശവസംസ്കാരം ഇവ കുറച്ച് ആളുകളോടുകൂടി നടത്തുക. നാലുപേരു കൂട്ടം കൂടുന്നത് ഒഴിവാക്കുക. ലോക്ഡൗൺ ആദ്യ ഭാഗം പിന്നിടുമ്പോൾ കേരളം ഏറെ ആശ്വാസത്തിലാണ്. രാജ്യത്തിനുതന്നെ മാതൃകയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സംസ്ഥാനത്തിനു കഴിഞ്ഞതിനാൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി. എങ്കിലും ജാഗ്രത കുറക്കാൻ പാടില്ലെന്ന് ആരോഗ്യ പ്രവർത്തകരും ഭരണാധികാരികളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 135 കോടി ജനങ്ങളും 3 ലക്ഷം കോടി ഡോളറിന്റെ സമ്പത്ത് വ്യവസ്ഥയുമുള്ള ഇന്ത്യാമഹാരാജ്യവും നിശ്ചലമായി കിടക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. രാജ്യമെങ്ങും വ്യാപിക്കാൻ തുടങ്ങിയ കോവിഡ് 19 എന്ന മഹാമാരിയെ തടുത്തു നിറുത്തുക മാത്രമായിരുന്നു ഈ ദിവസങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം. കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും കോവിഡിന്റെ ജൈത്രയാത്രയ്ക്ക് കടിഞ്ഞാണിടാൻ നമുക്ക് കഴിഞ്ഞു എന്ന് ആശ്വസിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |