എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പിറന്നാൾ
കൊറോണ കാലത്തെ പിറന്നാൾ
അപ്പു അതി രാവിലെ എണീറ്റു ഇന്ന് അവൻ നല്ല സന്തോഷത്തിൽ ആണ്. കാരണം ഇന്ന് ഏഴാം പിറന്നാൾ ആണ് എന്നത്തെയും പോലെ ഇത്തവണ അമ്പലത്തിൽ ഒന്നും പോകുന്നില്ല. അമ്മ ഇന്നലെ തന്നെ പറഞ്ഞിരുന്നു അത് കാരണം അവൻ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു. ശേഷം അമ്മയുടെ അടുത്തെത്തി അവൻ സങ്കടത്തോടെ ചോദിച്ചു എൻറെ പിറന്നാളിന് ആരെങ്കിലും സമ്മാനം തരുമോ? അമ്മ അവൻ്റെ കവിളിൽ ഒരു ഉമ്മ വച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു സങ്കടപ്പെടാതെ മോനെ നിനക്ക് വേണ്ടത് എല്ലാം കിട്ടും അച്ഛൻ വരട്ടെ. പുറത്തുപോയി വന്ന അച്ഛൻ സാധനങ്ങൾ പുറത്തുവച്ച് ശേഷം കൈ നല്ലവണ്ണം കഴുകിയശേഷം ആണ് അകത്തേക്ക് വന്നത്. അവൻ ചോദിച്ചു മുമ്പ് ഒന്നും പതിവില്ലാത്ത പോലെ എന്തിനാ അമ്മേ ഇത് ഇങ്ങനെ വന്നപാടെ കൈ കഴുകുന്നത്. അമ്മ പറഞ്ഞു കൊറോണ വൈറസ് വരാതിരിക്കാം പുറത്തുപോയ ശേഷവും അല്ലാത്ത സമയങ്ങളിലും ഇടയ്ക്കിടയ്ക്ക് കൈ നന്നായി കഴുകണം. അനാവശ്യമായി പുറത്തു പോകാൻ പാടില്ല. ഇപ്പൊ മാത്രം ഇങ്ങനെ ചെയ്താൽ മതിയോ ? അവനെ വീണ്ടും സംശയമായി അമ്മ പറഞ്ഞു ഈ ശീലം നമ്മൾ തുടരണം. ഇടക്കിടക്ക് കൈ കഴുകുന്ന ശീലം നമ്മൾ എപ്പോഴും തുടരണം. അച്ഛൻ അവൻ ഒരു പൊതി സമ്മാനിച്ചു അവൻ സന്തോഷത്തോടുകൂടി ആ പൊതി തുറന്നു നോക്കി. അതിൽ നിറയെ മിഠായിയും ഒരു പുസ്തകവും ഉണ്ടായിരുന്നു. അവൻ കുറച്ചു മിട്ടായി എടുത്തു അയൽവക്കത്തുള്ള കൂട്ടുകാരൻറെ അടുത്തേക്ക് ഓടി. അജു നോട് പറഞ്ഞു കൈ നന്നായി കഴുകിയശേഷം മിഠായി കഴിക്കാൻ പാടുള്ളൂ .അന്ന് അവൻ ഒരുറച്ച തീരുമാനമെടുത്തു. കൊറോണ വൈറസ് ഇല്ലാതായാലും ശരി ഇനി ഞാനെന്നും ഇടയ്ക്കിടയ്ക്ക് കൈ കഴുകുന്ന ശീലം മറക്കില്ല. എൻറെ ക്ലാസിലെ എല്ലാ കൂട്ടുകാർക്കും ഓർമ്മിക്കുകയും ചെയ്യും
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |