എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/മാതൃകയായി കേരളം
മാതൃകയായി കേരളം
നിർത്താതെ ഓടി കൊണ്ടിരിക്കുന്ന ലോകം.പെട്ടെന്ന് ഒരു ചെറിയ വൈറസ് കാരണം നിശ്ചലമായി മനുഷ്യന്റെ സ്വാർത്ഥ സ്വഭാവം അവിടെ നിലച്ചു. ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും ഈ വൈറസിന് മുന്നിൽ വിറച്ചു നിന്നു ഈ ലോകത്തിലെ തന്നെ നശിപ്പിക്കാൻ സാധ്യതയുള്ള പല മാരക വസ്തുക്കളും സാങ്കേതികവിദ്യകളുടെ സഹായത്തോടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് മിക്ക രാജ്യങ്ങളും സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ കേവലം ഒരു ചെറിയ വൈറസിന് മുന്നിൽ ഒന്നും ചെയ്യാനാവാതെ മുട്ടുമടക്കുകയാണ്. എന്നാൽ കേരളം എന്ന ഒരു കൊച്ചു സംസ്ഥാനമാണ് ഈ ലോകത്തിനു തന്നെ മാതൃകയാവുന്നത്. ശരിയായ മാർഗ്ഗനിർദേശത്തിലും സാമൂഹിക ആരോഗ്യവും അകലവും കൃത്യമായി ഉറപ്പാക്കുന്നതിലൂടെ നാം അതിജീവിക്കുകയാണ്. പ്രളയത്തെയും നിപ്പ വൈറസിനെ യും അതിജീവിച്ച് കേരളത്തിന് ഇത് നിഷ്പ്രയാസം ഒഴിവാക്കാൻ കഴിയും. ഇന്ത്യയിൽ ആദ്യഘടത്തിൽ സ്ഥിരീകരിച്ച മൂന്ന് കോവിഡ് കേസുകളും കേരളത്തിലായിരുന്നു. അതിനെ പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഏർപ്പാട് ചെയ്തു. ആ മൂന്ന് കേസുകളും നെഗറ്റീവായി രണ്ടാം ഘട്ടത്തിൽ കേരളത്തിൽ വീണ്ടും എല്ലാ ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ആ ഘട്ടത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച എണ്ണത്തിൽ കേരളം മുൻപന്തിയിലായിരുന്നു. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും രണ്ടാംസ്ഥാനത്തും മാറി മാറി ഇന്ന് കേരളം രോഗം ബാധിച്ചവരുടെ എണ്ണത്തിൽ താഴേക്കുപോയ്കൊണ്ടിരിക്കുകയാണ് . കോവിഡ് 19 എന്ന രോഗം ബാധിച്ച് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികളും കേരളത്തിലാണ്. കൊറോണ അതിജീവിച്ചവരുടെ ശരാശരി നോക്കുമ്പോൾ കേരളം ലോകത്തിൽ ആരെയുംകാൾ മുന്നിലാണ്. ഇന്ന് പല സംസ്ഥാനങ്ങളും കേരള മോഡൽ ആണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ലോകരാജ്യങ്ങൾ മരണം കുറയ്ക്കാൻ പാടുപെടുകയാണ് അവർക്കുമുന്നിൽ നമുക്ക് തലയുയർത്തി നിൽക്കാം. കേരളം ഇത്ര പുരോഗതി പ്രാപിക്കാൻ കാരണം കേരളത്തിലെ മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിനെയും നിരന്തരമായ കഠിന പരിശ്രമത്തിലൂടെയാണ് അവരാണ് കേരളത്തെ ഉയർത്തിയത്. പോലീസ് ഉദ്യോഗസ്ഥർ അവരുടെ ജീവൻ പോലും നോക്കാതെ അവരുടെ കുടുംബം പോലും മറന്ന് മറ്റുള്ളവർക്കായി പ്രയത്നിക്കുക യാണ്. കോവിഡ് 19 എന്ന വൈറസിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല ഈ സാഹചര്യത്തിൽ നാം ഇതിനെ വ്യാപനം കുറയ്ക്കാൻ വേണ്ടി വീട്ടിൽ തന്നെ ഇരിക്കണം. നമുക്കുവേണ്ടി ഒട്ടേറെ ആരോഗ്യ പ്രവർത്തകർ അവരുടെ ജീവനോ ആരോഗ്യമോ കുടുംബമോ നോക്കാതെ പ്രയത്നിക്കുക യാണ് അവർ നമ്മെ കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും രക്ഷിക്കുന്ന വരാണ് അവർ സമൂഹത്തിൽ പ്രാധാന്യമർഹിക്കുന്നു. കേരളത്തെ പൊതുവേ കൊച്ചു സംസ്ഥാനം എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. പക്ഷേ കേരളം ഇന്ന് വലിയ രാജ്യങ്ങൾ പോലും മാതൃകയാകുന്നു നമുക്ക് അധികൃതർ നിർദേശിക്കുന്ന നിർദേശങ്ങൾ പാലിച്ച് കോവിഡ് 19-നേ ഭൂമുഖത്ത് നിന്ന് അകറ്റാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |