ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യൻ്റെ ഭൗതികമാറ്റം സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സംവാദമാണ് ഇതിനു കാരണം.തൻ്റെ അടിസ്ഥാനാവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗ ആസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്.

ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . എല്ലാ രാജ്യത്തും വളരേ ഗൗരവമായി പരിസ്ഥിഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതുവഴിയുണ്ടാകുന്ന വിപത്തുകൾ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . മനുഷ്യൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു .

സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് , ഭൂമിയിൽ നിന്നാണ്. മലയാളസംസ്കാരംപുഴയിൽ നിന്നും വയലോലകളിൽ നിന്നുമാണ് . എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു.' കാടിൻ്റെ മക്കളെ കുടിയിറക്കുന്നു, കാട്ടാറുകളെ കയ്യേറി കാട്ടുമരങ്ങളെ കട്ടു മുറിച്ച് മരഭൂമിയ്ക്ക് വഴിയൊരുക്കുന്നു .സംസ്കാരത്തിൻ്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ചു കൊണ്ട് മതിമറക്കുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠനവിധേയമാക്കണം

ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാടുണ്ട്. സാക്ഷരതയുടേയും ' ആരോഗ്യത്തിൻ്റേയും വൃത്തിയുടേയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരേ ഏറെ പിറകിലാണ്. സ്വന്തം വൃത്തിയേയും വീടിനേയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.ഈ പോക്ക് നാടിനെ അപകടത്തിലേക്ക് നയിക്കുന്നു എന്ന് നാം തിരിച്ചറിയണം


അരുണിമ.ഒ.പി
9 B ജി.എച്ച്. എസ്. പാണത്തൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം