ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/അപ്പുക്കുട്ടന്റെ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുക്കുട്ടന്റെ സംശയങ്ങൾ
<>അന്നും പതിവുപോലെ അപ്പുക്കുട്ടൻ സ്കൂളിൽ പോകാൻ ഒരുങ്ങി. അപ്പോഴാണ് അവൻ അച്ഛൻ മുറ്റത്തെ ചെടി നനയ്ക്കുന്നത് കണ്ടത്. അവൻ അച്ഛനോട് ചോദിച്ചു "ഇന്നെന്താണ് അച്ഛൻ ഓഫീസിൽ പോകാത്തത് "? അപ്പോൾ അച്ഛൻ പറഞ്ഞു "മോനെ ഇന്ന് അച്ഛന് ഓഫീസിൽ പോകണ്ടല്ലോ മാത്രമല്ല മോനും സ്കൂളിൽ പോകണ്ട. അപ്പോൾ അപ്പുക്കുട്ടന് വീണ്ടും സംശയം "അതെന്താ "? അവന്റെ അച്ഛൻ അവനു കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അങ്ങ് ദൂരെ ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പകരുന്നത് മൂലം ധാരാളം പേർ മരണമടഞ്ഞെന്നും അത് മറ്റുള്ള രാജ്യങ്ങളിലും എന്തിന് നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചു. മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത രോഗമായതിനാൽ നമ്മൾ ഈ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും അപ്പുക്കുട്ടന് അച്ഛൻ പറഞ്ഞു കൊടുത്തു. ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാതിരിക്കാൻ രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചഇരിക്കുന്നു. അതിനാൽ ആരും അനാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകാൻ പാടില്ല. അപ്പോൾ അപ്പുക്കുട്ടന് സംശയം "ഈ രോഗം പടരാതിരിക്കാൻ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം "? നമ്മൾ സാമൂഹിക അകലം പാലിക്കുക. രോഗപ്രതിരോധ ശേഷി കൂട്ടുന്ന തരത്തിലുള്ള ആഹാരങ്ങൾ കഴിക്കണം. കണ്ണിലും മൂക്കിലും വായിലും കൂടെകൂടെ തൊടാതിരിക്കു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം. ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു പരിധി വരെ നമുക്ക് രോഗം വരാതെ തടയാം. എന്നാൽ ഞാനും ചെടികൾ നനയ്ക്കാൻ ഇപ്പോൾ വരാം. അച്ഛനെ സഹായിക്കാം. ബാഗ് വച്ചിട്ട് ഇപ്പോൾ വരാം. അപ്പുക്കുട്ടൻ പറഞ്ഞു. ശരി മോനേ. കൊറോണ വൈറസിനെതിരെ ഉള്ള ഈ യുദ്ധത്തിൽ നമ്മുക്കും പങ്ക്‌ ചേരാം. Stay home stay safe എന്ന ആശയം നമുക്കും പിന്തുടരാം. നമുക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും പോലീസ് എന്നിവരെയും വിജയിപ്പിക്കാം.

സൗപർണിക സുനിൽ
3 A ഗവണ്മെന്റ് എച്ച് എസ്. അയിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ