എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന കൊറോണ
കോവിഡ് - 19 എന്ന കൊറോണ
ഇപ്പോൾ നമ്മൾ മഹാമാരിയായി കണ്ടു വരുന്ന ഒന്നാണ് കോവിഡ് - 19 എന്ന കൊറോണ. കൊറോണ ബാധിച്ച ഒരു കുടുംബത്തിന്റെ അവസ്ഥയാണ് ഇപ്പോൾ ഈ എഴുതുന്നത്. ഒരു കുടുംബം. അച്ഛന്റെ പേര് ബാലകൃഷ്ണൻ , അമ്മയുടെ പേര് ബിന്ദു. ഏറെ വർഷത്തെ കാത്തിരിപ്പിനും നേർച്ചയ്ക്കും ശേഷം അവർക്ക് കിട്ടിയ മകനാണ് ഉണ്ണി. ആ കുടുംബം ഇപ്പോൾ ടിവിയിലെ വാർത്തയിൽ കണ്ണും നട്ടിരിപ്പാണ്. അപ്പോഴാണ് ആരോ വാതിലിൽ മുട്ടുന്ന ശബ്‌ദം കേട്ടത്. ഇതുകേട്ട ഉണ്ണി വാതിൽ തുറന്നു നേക്കി. അപ്പോഴവൻ കണ്ടത്,തന്റെ കൂട്ടുകാരനായ വിഷ്‌ണുവിനേയാണ്. വിഷ്‌ണു പറഞ്ഞു, എടാ ഉണ്ണീ......നീ കളിക്കാൻ വരുന്നില്ലേ....അവിടെ കളി തുടങ്ങാറായി. നന്ദുവും അഭിനന്തുമാണ് നിന്നെ വിളിക്കാൻ എന്നെ പറഞ്ഞു വിട്ടത്. ഉണ്ണി പറഞ്ഞു - ഞാൻ വരാം. എന്നിട്ടവൻ അമ്മയോടായി പറഞ്ഞു, അമ്മേ ഞാൻ കളിക്കാൻ പോവുകയാണേ.... അപ്പോൾ അമ്മ പറഞ്ഞു, മോനേ.. നീ പോകണ്ട, നീ ടിവിയിൽ കാണുന്നില്ലേ കൊറോണയേക്കുറിച്ച്. അത് കേടേട ഉണ്ണി പറഞ്ഞു, അതിനമ്മേ നമ്മുടെ സ്ഥലത്തൊന്നും ഇല്ലല്ലോ... അത് കേട്ട്, നീ പൊയ്‌ക്കോ മോനേ എന്ന് പറഞ്ഞ് അച്ഛൻ അവനെ കളിക്കാനായി വിട്ടു. അതിനു ശേഷം അച്ഛൻ ടിവി ചാനൽ മാറ്റി. അച്ഛനും അമ്മയും ടിവിയിലൂടെ കണ്ടത് കൊറോണ ബാധിച്ച് മരിക്കുന്നവരെ മാത്രമാണ്. അത് എങ്ങനെ പ്രതിരോധിക്കാം എന്നത് അവർ ശ്രദ്ധിച്ചില്ല. ഉമ്മിയുടെ കൂട്ടുകാരനായ നന്ദുവിന്റെ കുടുംബക്കാർ കൊറോണ ബാധിച്ചിടത്തു നിന്നുമാണ് വന്നത് എന്നുള്ള കാര്യം ഉണ്ണിയ്‌ക്ക് അറിയില്ലായിരുന്നു. ആ രോഗം നന്ദുവിനും ബാധിച്ചിട്ടുണ്ടായിരുന്നു. കളിയ്‌ക്കുന്ന സമയത്ത് നന്ദു തുമ്മുന്നതും ചുമയ്‌ക്കുന്നതുമൊക്കെ ഉണ്ണിയ്‌ക്ക് കേൾക്കാമായിരുന്നു.അഴൻ നന്ദുവിന്റെ അടുത്താണ് നിന്നിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ നന്ഡു നന്നായി ചുമയ്ക്കാൻ തുടങ്ങി. അതുകണ്ട അഭിനന്ദ് പറഞ്ഞു, ഞാൻ തളർന്നു, അതുകൊണ്ട് ഞാൻ വീട്ടിലേയ്‌ക്ക് പോവുകയാണെന്ന്. അഭിനന്ദ് പോയി കഴിഞ്ഞപ്പോൾ നന്ദു പറഞ്ഞു, എനിക്ക് വയ്യ, ഞാനും പോവുകയാണെന്ന്. അങ്ങനെ ഓരോരുത്തരായി പിരിഞ്ഞ് പോയി. ഉണ്ണിയും വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ അവൻ കൈ കഴുകി അകത്തേക്ക് കയറി. പക്ഷേ സോപ്പ് ഉഫയോഗിക്കാതെ വെറും വെള്ളം ഉപയോഗിച്ചാണ് അവൻ കൈ കഴുകിയത്. എന്നിട്ട് അവൻ ഓടിപേയി അച്ഛനേയും അമ്മയേയും കെട്ടിപിടിച്ച് ഓരോ ഉമ്മയും കൊടുത്തു.അവരും തിരിച്ച് അവന് ഉമ്മ നല്‌കി. അല്‌പം കഴിഞ്ഞപ്പോൾ ഉണ്ണി നിറുത്താതെ ചുമയ്‌ക്കാൻ തുടങ്ങി. അതുകണ്ട അമ്മ പറഞ്ഞു, കുറച്ച് കഴിഞ്ഞ് ആവി പിടിച്ച് തരാം. അല്പം ഖഴിഞ്ഞപ്പോൾ എല്ലാവരും ചുമയ്‌ക്കാൻ തുടങ്ങി. അമ്മ പറഞ്ഞു, എനിക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ല. അച്ഛൻ ഉടൻ തന്നെ ആംബുലൻസ് വിളിച്ചു, ആംബുലൻസ് എത്തി, മൂന്നുപേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലൻസ് നേരേ പോയത് മെഡിക്കൽകോളേജിലേക്കായിരുന്നു. അവർക്ക് കോറോണ വൈറസ് ബാധിച്ചിരുന്നു. ഉണ്ണി പതിനഞ്ച് വയസ്സ് കാരനായതിനാൽ കൊറോണയെ നേരിടാനുള്ളശക്തി അവന്റെ ശരീരത്തിനുണ്ടായിരുന്നു. പക്ഷേ ഉണ്ണിയുടെ അച്ഛനും അമ്മയും കൊറോണയ്‌ക്ക് കീഴടങ്ങി. അവർ അവനെ വിട്ടുപോയി. ഉണ്ണി ഒരുപാട് കരഞ്ഞു. അവൻ ചിന്തിച്ചു, അമ്മ പറഞ്ഞതു കേട്ട് ഞാൻ കളിക്കാൻ പോകാതിരുന്നുവെങ്കിൽ എനിക്ക് എന്റെ അച്ഛനേയും അമ്മയേയും നഷ്‌ടപ്പെടില്ലായിരുന്നു. അത് അവനെ ഒരു ഭ്രാന്തനാക്കി. ഉണ്ണിയെ പോലെ നമ്മളും കൊറോണയെ നിസ്സാരമായി കാണരുത്. നാം സുരക്ഷിതരായാലേ നമ്മുടെ കുടുംബവും സുരക്ഷിതമാകൂ......
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |