എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/വൃത്തിയുള്ള ഞാന്

വൃത്തിയുള്ള ഞാന്
പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് "ഹൈജിൻ "എന്നു പേരുണ്ടായത്.അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭത്തിൽ തുല്ല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്കുപയോഗിക്കപെടും.അതായത് വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം അങ്ങനെ പലതരം ശുചിത്വങ്ങളഉണ്ട്.അതേപോലെ വെടിപ്പ്,ശുദ്ധി,മാലിന്യ സംസ്കരണം,കൊതുക് നിവാരണം എന്നിയെല്ലാം ബന്ധപെടുത്തി സമ്പൂർണ്ണ ശുചിത്വ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

ആരോഗ്യം ശുചിത്വം എന്നാൽ പരിസരശുചിത്വവും ഗൃഹ ശുചിത്വവും കൂടി കലർന്നതാണ് ആരോഗ്യ ശുചിത്വം.ആരോഗ്യശുചിത്വ പാലനത്തിലെ പോരാഴമകൾ 90% രോഗങ്ങൾക്കും കാരണമാകും. ശക്തമായ ശുചിത്വശീലങ്ങളാണ് ഇതിൽ നിന്നുള്ള മുക്തി. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധി ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരകണക്കിന് വർഷങ്ങളായി.ഈ വ്യാധികൾ ദൈവകോപം ആണെന്നായിരുന്നു പണ്ട് ചിലർ വിശ്വസിച്ചിരുന്നത്.എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം തിരിച്ചറിഞ്ഞു ശുചിത്വമില്ലാഴ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തുന്നതെന്ന്.ശുചിത്വ നിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത രീതീകളെയും ആശ്രയിച്ചിരിക്കും.നിത്യ ജീവിതത്തിലായാലും ബിസിനസ് ലോകത്തിലായാലും മുതിർന്നവർപോലും ശുചിത്വത്തിൽ നല്ല മാതൃകകൾ കാട്ടാറില്ല.ഉദാഹരണത്തിന് പല പൊതു സ്ഥലങ്ങളിലും അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലാണ് കിടക്കുന്നത്.മനുഷ്യരാണതിനുത്തരവാദി.മനുഷ്യരുടെ വ്യക്തിപരമായ ശുചിത്വമില്ലാഴ്മയാണ് മിക്കരോഗത്തിനും കാരണം.ശുചിത്വം ഒരു സംസ്കാരമാണ്.ഓരോ ജീവിയും അതിൻെറ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പരം ആശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്.ജീവൻെറ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യാവശ്യമാണ്.പ്രകൃതി നമ്മൾക്കായി നൽകിയിരിക്കുുന്ന വൈവിധ്യങ്ങൾ നിലനിർത്തി വ്യക്തി ശുചിത്വവും പരസ്പരശുചിത്വവും പാലിക്കേണ്ടതാണ്.

</poem>
ധനാ ഫാത്തിമ
5 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം