ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/അക്ഷരവൃക്ഷം/മുയലും കുരങ്ങനും

മുയലും കുരങ്ങനും


ഒരിടത്തൊരു മുയലും കുരങ്ങനും ഉണ്ടായിരുന്നു. അവർ നല്ല ചങ്ഹാതിമാരായിരുന്നു. ഇരുവരും കാട്ടിലൂടെ നടക്കുകയായിരുന്നു. നടന്നു ക്ഷീണിച്ചതിനാൽ അവ‍ർ വിശ്രമീക്കാൻ തിരുമാനിച്ചു. മുയൽ ഒരു മരചുവട്ടിൽ ഇരുന്നു. കുരങ്ങൻ മരത്തിനു മുകളിൽ കയറി ഇരുന്നു. പെട്ടെന്ന് ഒരു സംഭവമുണ്ടായി. മുയലിൻെറ മുന്നിലേക്ക് സിംഹം ചാടിവന്നു. സിംഹം മുയലിനെ തിന്നും എന്ന് ഭീഷണിപ്പെടുത്തി. മുയലിനു പേടിയായി. ഇതെല്ലാം കുരങ്ങൻ കാണുന്നുണ്ടായിരുന്നു. മുയലിനു പെട്ടെന്നൊരു ബുദ്ധി തോന്നി. മുയൽ സിംഹത്തിനോട് പറഞ്ഞു മരിക്കുന്നതിനു മുമ്പ് കണ്ണടച്ചു പ്രാർത്ഥിക്കാം. സിംഹം കണ്ണടച്ചു പ്രാർത്ഥിക്കുന്നതിനിടെ കുരങ്ങൻ വാൽ താഴ്തി വരിഞ്ഞ്മുറുക്കി മുയലിനെ മരത്തിലേക്ക് കയറ്റി. സിംഹം കണ്ണ് തുറന്നപ്പോൾ മുയൽ മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു. സിംഹം ചമ്മിപ്പോയി.

ശ്രേയ പി.പി.
2എ ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ