എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി

കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സന്ധ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
  അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ നിരസിച്ചു നമ്മൾ
നന്മ മനസില്ലാത്തവരും
   മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്ത നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിതെളിച്ചു
  വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊര
വന്തരചില്ലകൾതോറും
പൂത്തുനിന്നൊരു ശതകാലസൗരഭ്യ -
പൂരിത വർണ്ണ പുഷ്പങ്ങൾ
  എത്ര കുളങ്ങളെ മണ്ണിട്ടുമൂടി നാം
ഇത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തൊ-
രത്യാഗ്രഹികളെപ്പോലെ
  വിസ്തൃതനീലജലാശയങ്ങൾ ജൈവ
വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെജജലാശയം മാലിന്യ-
ക്കണ്ണു നീർപ്പോയ്കകളെന്യേ
  പച്ചപ്പരിഷ്കാർമത്തൻ കൂഴമ്പുണ്ടു നാം
പുച്ചിപ്പു മാതൃദുഗ്സത്തെ..

ജാമിയ
9സി എസ്.എൻ.ഡി.പി.എച്ച്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത