പ്രകൃതി നീ എന്നുടെ പെറ്റമ്മ
നിൻ ഗർഭപാത്രത്തിൻ
വാടക ചോദിച്ചു മാനവർ.
നിൻ കാരുണ്യത്തിൽ മാനവർ
തൻ ജിവിതം എന്നും സുരക്ഷിതം
നിൻ പ്രതിഷേധം പ്രകൃതി ദുരന്ത-
മായി ആഞ്ഞടിച്ചാലും അറിയുന്നില്ലവൾ
നിന്നുടെ ശക്തി ക്ഷയിച്ചതുമറിഞ്ഞില്ല.
തൻ തെറ്റു മനസ്സിലാക്കുന്നില്ലവർ
നീ അന്ധയാകുന്നു ബധിരയാകുന്നു
വാർദ്ധക്യരോഗത്താൽ ദൂരിതം
അനുഭവിക്കുന്നതറിയുന്നില്ല നിൻ മക്കൾ
മാതാവൊരു ഭാരമായി മാറുന്നു മർത്യന്
താൻ തന്നെ മാന്തുന്നു തൻ ശവക്കുഴി
മാതാവിൻ ശാപം തങ്ങില്ല
നിങ്ങളെന്നറിയുക മക്കളെ.......