എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കൊമ്പൊടിച്ചേ

കൊമ്പൊടിച്ചേ 

ഹൊ !കൊറോണ കൊറോണ . എത്ര നാളാ ഇങ്ങനെ അടച്ചിരിക്കുന്നെ . മിന്നുവിനു ദേഷ്യം വന്നു. അവൾ ഒന്നാം ക്ലാസിലെ പുസ്തകവുമെടുത്ത് വരാന്തയിൽ വന്നിരിന്നു. എന്തു രസമായിരുന്നു. താര ,അമ്മു പൂമ്പാറ്റ ജഗ്ഗു . പറഞ്ഞിട്ടെന്നാ. പരീക്ഷപോലും എഴുതിയില്ല. അമ്മു പൂമ്പാറ്റ ആയാ മതിയായിരുന്നു. തേനും കുടിച്ച് പറന്നു പറന്നു നടക്കായിരുന്നു. യ്യൊ! അമ്മു നേം കൊറോണ പിടിക്കുമോ ? ദുഷ്ടൻ. കൈയിൽ കിട്ടിരുന്നേ അവന്റെ കൊമ്പൊടിച്ചേനെ. "മിന്നു..." ദാ വിളി വന്നല്ലോ. മോളേ സോപ്പിട്ടു കൈ കഴുകി വാ ".എന്തിനാമ്മേ എപ്പോഴും സോപ്പിട്ടു കഴുകുന്നേ? "അതോ... എന്റെ മോൾക്ക് അസുഖം വരാതിരിക്കാനല്ലേ " . ഏതാമ്മേ , കൊറോണ യാ " ."ങാ. കൊറോണ വൈറസിനെ ഓടിക്കാൻ." സോപ്പിട്ടാൽ കൊറോണ പോകുമോ ? ങ്ങും. മിന്നുവിന് സന്തോഷായി. അവൾ കൈ നന്നായി തിരുമി കഴുകി. കൊറോണയുടെ കൊമ്പൊടിയട്ടെ .    

അനന്യ വി എസ്
1 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ