കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം (LP)

പരിസ്ഥിതി സംരക്ഷണം

 പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യൻ പ്രകൃതിയെ വിനിയോഗിക്കുന്നു. വൻതോതിലുള്ള ഉൽപാദനത്തിന്  വൻതോ തിലുള്ള  പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്കും പരിസ്ഥിതി വഴിവെച്ചു. 

ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായി ഇത്തരം പരിസ്ഥിതിക പ്രശ്നങ്ങൾ മാറി കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യന് തന്നെയാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതും.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. നമ്മുടെ ചുറ്റുപാടും വീടും മാത്രം സംരക്ഷിക്കുന്നതിൽ നാം ഒതുങ്ങി പോകുന്നു. പരിസ്ഥിതിക പ്രശ്നങ്ങൾ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കും എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.

അതുകൊണ്ട് തന്നെ സ്വന്തം വൃത്തിയിൽ മാത്രം ഒതുങ്ങി നില്കാതെ പരിസ്ഥിതി സംരക്ഷണത്തിനു നമുക്കും പ്രാധാന്യം നൽകാം. നല്ലൊരു നാളെക്കായി നാടിന്റെ നന്മക്കായി നമുക്ക് ഒന്നിച്ചു ചേർന്ന് കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം.

Muhamad Thameem.V.R Class 3rd A CEHSS