സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ നാൻസിയുടെ മാതൃക
നാൻസിയുടെ മാതൃക
നാൻസി ഒരു നേഴ്‍സ് ആയിരുന്നു.എറണാകുളം ജില്ലയിലായിരുന്നു നാൻസി ജോലി ചെയ്തിരുന്ന ആശുപത്രി.അപ്പോഴാണ് ലോകം മുഴുവൻ ഭീതി വിതച്ചി രിക്കുന്ന കോവിഡ്19 ബാധിച്ച കുറച്ചുപേർ ആശുപത്രിയിലെത്തിയത്.ഭയം മൂലം ആശുപത്രിയിൽ നിന്നും പത്തോളം നഴ്‍സുമാർ പിരിഞ്ഞു പോയി.നാൻസിയുടെ ഭർത്താവും കുട്ടികളും ആശുപത്രിയിൽ പോകേണ്ട എന്ന് നാൻസിയോട് കർശനമായി പറഞ്ഞു.എന്നാൽ നാൻസി ആശുപത്രിയിൽ പോകണമെന്നു തന്നെ തീരുമാനിച്ചു. നമ്മുടെ നാട് കൊറോണ എന്ന വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ ആവശ്യക്കാരെ ശുശ്രൂഷിക്കേണ്ട കടമ തനിക്കുണ്ട് എന്ന് നാൻസി ഉറപ്പിച്ചു പറഞ്ഞു.രോഗ ബാധിതരെ ശുശ്രൂഷിച്ച് തനിക്ക് രോഗം പിടിപെട്ടാലും തനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു നാൻസിയുടെ വാദം.ഭയപ്പെട്ടതു പോലെ നാൻസിയേയും രോഗം ബാധിച്ചു.എന്നാൽ ആവശ്യമായ എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിച്ചതിനാൽ നാൻസിയിൽ നിന്ന് മറ്റാർക്കും രോഗം പകർന്നില്ല.നാൻസിയുടെ ചിന്താഗതി മറ്റു നേഴ്‍സുമാരെ സ്വാധീനീച്ചു.അവരെല്ലാവരും സേവന സന്നദ്ധരായി തിരിച്ചെത്തി.അങ്ങനെ ഈ രോഗകാലത്ത് നാൻസി എല്ലാവർക്കും ഒരു മാതൃകയായി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |