പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/അപ്പുവിൻ്റെ മാറ്റം

അപ്പുവിൻ്റെ മാറ്റം

ഒരിടത്തൊ രു രണ്ടു ചങ്ങാതിമാരുണ്ടായൈരുന്നു. അയൽപക്കത്തായിരുന്നു അവരുടെ വീട്.അപ്പു, ഉണ്ണി എന്നായിരുന്നു അവരുടെ പേര് . അപ്പുവിന് പല്ലുതേക്കാനും ,കുളിക്കാ നും മടിയായിരുന്നു. അതുപോലെ അവന്റെ വീടും പരിസരവും വൃത്തിയില്ലായിരുന്നു. എന്നാൽ ഉണ്ണി നല്ല ശുചിത്വം പാലിച്ചിരുന്നു. അവർ ഒരുമിച്ചായിരുന്നു സ്ക്കൂളിൽ പോയത്. ഒരു ദിവസം അപ്പു സ്ക്കൂളിൽ പോയില്ല. മാഷ് ഉണ്ണിയോട് ചോദിച്ചു എന്താ അപ്പു വരാത്തത് . എനിക്കറിഞ്ഞൂടാ ഉണ്ണി പറഞ്ഞു. പിറ്റേന്ന് അപ്പു സ്ക്കൂളിൽ പോയപ്പോൾ മാഷ് ചോദിച്ചു . പല്ല് വേദനയാണെന്നു പറഞ്ഞു്‌. എല്ലാവരും രണ്ടു നേരം പല്ലു തേക്കണമെന്നു പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പുവിന് നല്ല പനി വന്നു. ആശുപത്രിയിൽ കിടത്തി. ഡോക്ടർ പറഞ്ഞു അപ്പുവിന് കൊതുക് കടിച്ചതു കൊണ്ടാണ് പനി വന്നത്. ഡങ്കിപ്പനിയാണ്‌. പരിസരത്ത് വെള്ളം കെട്ടി കിടക്കുന്നു ണ്ടാകും . അങ്ങനെ അസുഖം മാറി വീട്ടിലെത്തിയപ്പോൾ അപ്പുവും, അമ്മയും കൂടി പരിസരം വൃത്തിയാക്കി. അതിനുശേഷം അപ്പു ശുചിത്വം പാലിക്കാൻ തുടങ്ങി.

വിശ്രുത്
3A പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ