കാട്ടിലും മേട്ടിലും കൂടു കൂട്ടി നാം
കാനന ചോലകൾ മണ്ണിട്ടുമൂടി .
ആന താരകൾ വെട്ടി മിനുക്കി
കൃഷി നിലങ്ങൾ മെനഞ്ഞെടുത്തു
കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി
നാട്ടുകാർ നെട്ടോട്ടമോടി
കാറ്റും കടലും നാടും മേടും
മലിനമാക്കി മാനവ കുലം
വൈഷ്ണവി
7A1 ഇവാൻസ് യു പി എസ് പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത