കൊറോണ

കൊറോണ പുറത്തുവന്നപ്പോൾ
ഞങ്ങൾ വീട്ടിനകത്തായി
നാടുമുഴുവൻ പരിഭ്രാന്തിയിലായി
മനുഷ്യജീവിതം താളംതെറ്റി

ആട്ടവും പാട്ടും നിലച്ചൊരു നാട്ടിൽ
ഭയപ്പാടോടെ പ്രാർത്ഥനയോടെ
നാടിന് നന്മയ്ക്കായി തിരികൾ കൊളുത്തി
ഇരിപ്പു ഞങ്ങൾ കൈ കൂപ്പി

മരുന്നില്ലാതൊരു മഹാമാരിയെ
സാനിട്ടൈസറും ശുചിത്വവും തോൽപ്പിച്ചു
ഒരുമിച്ച് നിന്ന് തോൽപ്പിക്കാം
ഒരുമിച്ച് നിന്ന് നേരിടാം


 

നക്ഷത്ര വി ജെ
3B ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത