ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ ആഗോളതാപനവും മാനുഷികപ്രവർത്തനങ്ങളും
ആഗോളതാപനവും മാനുഷികപ്രവർത്തനങ്ങളും
ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയുംഅന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോളതാപനം. ആഗോളതാപനത്തിനുള്ള കരണമെന്തെന്നാൽ മാനുഷികപ്രവർത്തങ്ങൾ കൊണ്ടും ഹരിതഗൃഹ വാതകങ്ങളായ കാർബൺഡയോക്സൈഡ്,മീതൈൻ,നൈട്രസ്‌ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർധിക്കുന്നു.സൂര്യനിൽ നിന്നും ഭുമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർധിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതലുണ്ടായ ആഗോളതാപ വർധനവിന്റെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗൃഹ വാതകങ്ങളുടെ അളവിലുണ്ടായ വർധനവാണ്.ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതല പാളിയിലും താഴ്ന്ന പാളികളിലുമുള്ള താപനില ഉയർത്തുന്നു.പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗരവ്യതിയാനം,അഗ്നിപർവ്വതങ്ങൾ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിന് മുൻപ് മുതൽ 1950 വരെ ആഗോളതാപനത്തിൽ ഒരു ചെറിയ പങ്കുണ്ടെങ്കിലും 1950 മുതൽ ഇവയ്‌ക്കൊരു ചെറിയ തണുപ്പിക്കൽ സ്വാധീനമാണ് അന്തരീക്ഷത്തിൽ ഉള്ളത്.മാനുഷിക പ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺഡയോക്സൈഡിന്റെ വർദ്ധനവിന് കാരണമായതെങ്കിൽ കൃഷിയോടനുബന്ധിച്ചുള്ള പ്രവർത്തനമാണ് മീതൈൻ,നൈട്രസ് ഓക്സൈഡ് എന്നിവയുടെ വർധനവിനുള്ള പ്രധാന കാരണം.കൃഷി സ്ഥലങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും മീതൈൻ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ എൺപത് ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്.ഇത് മൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടുപിടിക്കുന്നു.വ്യാപ്തം വർധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാര്യമായ ഉയർച്ചയ്ക്ക് കാരണമാകുന്നു. കൂടാതെ ധ്രുവപ്രദേശങ്ങളിൽ മഞ്ഞും ഹിമാനിയും ഉരുകുന്നതിന് ഇത് കാരണമാകുന്നു.ആഗോളതാപനം മൂലം മഴ,കാറ്റ്,സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റം കാണുന്നു. മനുഷ്യനടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാ മാറ്റങ്ങൾ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷിക വിളകളെയും ദോഷകരമായി ബാധിക്കുന്നു.സമുദ്ര നിരപ്പിലുള്ള ഉയർച്ച തീരദേശ നിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചിട്ട് കൂടിയും ഓരോ ദശാബ്ദത്തിലും 0.1 സെൽഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിൽ താപനിലയിൽ ഉണ്ടാക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.ആഗോളതാപനത്തെ തുടർന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ദരിദ്രരിൽ ദരിദ്രരെ ആയിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക എന്ന അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ധരടങ്ങുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനത്തിന് പ്രതിവിധിയായി കാർ, മോട്ടോർസൈക്കിൾ മുതലായ വ്യക്തിഗത വാഹനങ്ങൾക്ക് പകരം പൊതു ഗതാഗത സംവിധാനങ്ങളോ സൈക്കിളുകളോ ഉപയോഗിക്കുക.ഇതുവഴി കാർബൺഡയോക്സൈഡ്,കാർബൺമോണോക്സൈഡ് തുടങ്ങിയ അന്തരീക്ഷ മലിനീകരണ വാതകങ്ങളുടെ നിരക്ക് കുറയ്ക്കാവുന്നതാണ്.അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ നിർത്തിയിടുക.സമുദ്രജലത്തിൽ അയോൺ സൾഫേറ്റ് വിതറി ആൽഗകളുടെ വളർച്ച ത്വരിതപ്പെടുത്തി കാർബൺഡയോക്സൈഡിന്റെ അളവ് കുറക്കുവാനുള്ള ലോഹഫക്സ് എന്നഒരു പദ്ധതിക്ക് ശാസ്ത്രജ്ഞർ രൂപം കൊടുത്തിട്ടുണ്ട്.ആഗോളതാപനത്തിന് ഉത്തമമായ ഒരു പ്രതിവിധിയാണ് വനവൽക്കരണം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |