പരിസ്ഥിതി

      നാളുകളേറെ കഴിയുംതോറും
      നാശം വിതച്ചു മനുഷ്യർ
     പ്ലാസ്റ്റിക്കുകൾകൊണ്ടും മാലിന്യങ്ങൾ കൊണ്ടും
     പരിസ്ഥിതിക്ക് നാശം വിതച്ചു മനുഷ്യൻ
     വൃക്ഷങ്ങളൊക്കെയും വെട്ടിനുറുക്കി
     പരിസ്ഥിതി മലീകരണത്തിനായി
     ഫാക്ടറികൾ കൊണ്ട് തീർത്തൊരു
      ലോകത്തിന് വൃക്ഷം
      വെറുമൊരു കാഴ്ചയായി മാറിയിവിടെ
      നിത്യ സന്ദർശകാരായി വേഗം
      കുന്നും മലകളും ഇടിച്ചു നിരത്തി
      വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി
      വയലുകൾ മണ്ണിട്ട് നികത്തി
     കൃഷി ഭൂമിയും നശിപ്പിച്ചു നമ്മൾ
     പരിസ്ഥിതി വീണ്ടെടുപ്പിനായി
      വേണ്ടത് സംരക്ഷണങ്ങൾ മാത്രം .
 

അലീന രാജൻ
4A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത