വുഹാനിൽ നിന്ന് തുടങ്ങി
ചൈനയിലാകെ പടർന്നു
ഇവൻ ഭീകരനായ കൊറോണയാണെ
കരുതിയിരിക്കാം കൂട്ടുകാരെ
ഇവൻ പനിയായി മാറും ചുമയായി മാറും
സൂക്ഷിക്കേണം ചങ്ങാതി……
കൈകൾ നന്നായി ശുചിയാക്കാം
വ്യക്തിശുചിത്വം പാലിക്കാം
സുരക്ഷിതരാകാം വീട്ടിലിരിക്കാം
നമ്മെ തന്നെ രക്ഷിക്കാം
ഭയപ്പെടാതെ നീങ്ങീടാം
സാന്ത്വനമായി തീർന്നീടാം
കേരളമൊന്നായി മുന്നേറാം
ഇഞ്ചോടിഞ്ചായി പൊരുതീടാം
കൈകൊടുക്കാതെ
കൂടി നിൽക്കാതെ
ഇവനെ നമുക്ക് അകറ്റീടാം
പിന്നിലേക്ക് നടക്കാം നമുക്ക്
സംസ്കാരത്തെ അറിഞ്ഞീടാം