എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി

പ്രകൃതിയെ വികൃതമാക്കിയ
 മനുഷ്യാ...
വികൃതി കാട്ടുന്ന പ്രകൃതിയെ
കാണുന്നുവോ നീ....
വേട്ടയാടുവാൻ നീ കൊതിച്ച മൃഗങ്ങൾ
നിന്റെ മുന്നിലൂടെയല്ലയോ ഉല്ലസിക്കുന്നത്
വിട്ടിലിരുന്നു വലയുമ്പോൾ
കൂട്ടിലടക്കപെട്ടവക്കും
ജീവനുണ്ടെന്ന കാര്യം ഓർക്കനീ......

 തെളിഞ്ഞ മുഖമായി വിടർന്നു നിൽക്കാറുണ്ട് എങ്കിലും ഇടക്കൊന്ന് കറുത്തിരുണ്ട് പോകുമീ ആകാശം......

         ഉള്ളിലോട്ട് പോകുംതോറും നിഗൂഢതകളുടെ കലവറ ആണുള്ളത് അനുഭവങ്ങളിൽ പച്ചപ്പ് നിറയ്ക്കുവാൻ മാത്രം പച്ചവിരിച്ച പറുദീസയാണ് കാട്...

 ഓർമ്മകൾക്ക് ജന്മ മേകാൻ പെയ്തിറങ്ങുന്ന മഴ തുള്ളികളുടെ സ്പർശനത്തെക്കാൾ മറ്റാർക്കാണ് സാധിക്കുക...... 🌩️☔

സഫാന. C
9 A എം. ഇ. എസ്. HSS പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം