മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. മാധ്യമങ്ങളിൽ ഇതിനെ പറ്റി പരാമർശിക്കാത്ത ഒരു ദിനം പോലും ഇല്ല. നമ്മുടെ നിത്യ ജീവിതത്തിൽ പരിസ്ഥിതി മലിനീകരണം വലിയ തോതിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അതിൻറെ കാണാമറയങ്ങളിലേക്ക് നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.

പരിസ്ഥിതി മലിനീകരണം എന്നാൽ പരിസ്ഥിതിയുടെ നശീകരണം തന്നെയാണ്. പാടങ്ങൾ കുളങ്ങൾ എന്നിവ നികത്തുക, കാടുകൾ മരങ്ങൾ എന്നിവ വെട്ടി നശിപ്പിക്കുക, കുഴൽകിണറുകളുടെ അമിതഉപയോഗം, അന്തരീക്ഷമലിനീകരണം, ജല മലിനീകരണം, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ്, രാസകീടനാശിനിയുടെ ഉപയോഗം എന്നിവയാണ് പരിസ്ഥിതി മലിനീകരണത്തിൻറെ കാരണങ്ങൾ.

പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രധാന്യത്തെ കുറിച്ച് ഓർമിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. പ്രകൃതിയുടെ അസുന്തലിതാവസ്ഥ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് പ്രേരണയായത്.

പരിസ്ഥിതി മലിനീകരണം മൂലം ജലലഭ്യത കുറയുന്നു.ജലത്തിനായി ലക്ഷക്കണക്കിന് ജനങ്ങൾ മരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജലവിഭവങ്ങൾക്കുള്ള പ്രാധാന്യം ഊന്നി പറയുന്നുവെങ്കിലും ഈ മേഖലയിലെ മറ്റുപ്രശ്ങ്ങളും പ്രാധാന്യമർഹിക്കുന്നവയാണ്.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. എന്നാൽ മനുഷ്യൻറെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും അതിലുപരി ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായിരിക്കുകയാണ്. ഭൂമിയിലെ ചൂടിൻറെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിൻറെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സിഡിൻറെ വർദ്ധനയാണ്. ഇതിൻറെ 91 ശതമാനവും വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. കൂടാതെ ആഗോള താപനത്തിലൂടെയും ഇത് മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

പുതിയ തലമുറ കാർഷിക മേഖലയിൽ സ്വീകരിച്ച പുതിയ രീതികൾ ഭൂമിയുടെ ഫലഭൂഷ്ടിയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഏക്കർകണക്കിന് കൃഷിഭൂമി തരിശ് ഭൂമിയായി. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം രൂക്ഷമാണ്. ലോകത്താകമാനം വനപ്രദേശത്തിൻറെ വിസ്‌തൃതി കുറഞ്ഞുവരികയാണ്. വന നശീകരണത്തെതടയുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് ഇത് ഒരു പരിധിവരെ തടയാം.

ഭൂമിയിൽ ലഭ്യമായ ജലത്തിത്തെ 97 ശതമാനവും ഉപ്പുവെള്ളമാണ്. കുടിവെള്ളത്തിൻറെ ലഭ്യത വളരെ കുറവാണ്.അനിയന്ത്രിതമായ ജലവിനിയോഗം ശുദ്ധജലത്തിൻറെ അളവ് കുറക്കുന്നു. ഇതുമൂലം മലിന ജലം ഉപയോഗിക്കാൻ മനുഷ്യർ നിർബന്ധിതരാകുന്നു.

ഇത്തരം മലിനീകരണ പ്രശ്നങ്ങളിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ചിന്തിച്ചു സമയം കളയാനില്ല. ബുദ്ധിയെ ഉണർത്തി കർമ്മ നിരതരാകുവിൻ...

നിരഞ്ജന എസ്‌
4 സി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം