യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി
കോവിഡ്-19 എന്ന മഹാമാരി
ലോകം ഇന്നൊരു മഹാവിപത്തിനെ നേരിടുകയാണ്. കൊറോണ എന്ന വൈറസ് മനുഷ്യജീവന് തന്നെ ഭീഷണിയായി തീർന്നിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ലോകരാജ്യങ്ങളുടെ സാമ്പത്തിക ആരോഗ്യ രംഗത്തെ താറുമാറാക്കി. പല വികസിത രാജ്യങ്ങളും ഈ രോഗത്തെ ഫലപ്രദമായി നേരിടാൻ കഴിയാതെ പകച്ചു നിൽക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക വഴി വ്യക്തിശുചിത്വം മാത്രമാണ്. സാമൂഹിക അകലം പാലിക്കുക വഴി ഒരു പരിധി വരെ നമുക്കീ രോഗത്തെ പിടിച്ചുകെട്ടാം. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ രോഗം എല്ലാ വൻകരകളിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്. ഈ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കാത്തതിനാൽ പകരാതെ തടയുവാൻ മാത്രമേ കഴിയൂ. അങ്ങനെ നമ്മുടെ സമൂഹത്തെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം