എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ കൊറോണ പിന്നീട് ലോകരാഷ്ട്രങ്ങളിലേക്ക് പടർന്ന് ഒരു മഹാമാരിയായി മാറുകയായിരുന്നു. ഇതേവരെ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. എന്താണ് കോവിഡ് 19 കൊറോണ വൈറസിന്റെ കുടുംബമായ കൊറോണ വൈറിഡെ (corona viridae ) യിലുള്ള വൈറസിന് മാറ്റം സംഭവിച്ച് പുതിയ വൈറസ് ആയിത്തീർന്നു. വേറൊരു വൈറസ് ആയ സാർസ് കൊറോണ വൈറസ് ആയി ബന്ധമുള്ളത് കൊണ്ട് SARS corona വൈറസ് (Severe acute respiratory syndrome) - SARS Cov-2 എന്നും വിളിക്കുന്നു. കൊറോണ എന്നത് വൈറസിന്റെ പേരും കോവിഡ് 19 എന്നത് രോഗത്തിന്റെ പേരുമാണ്. 2019 ഡിസംബർ 31 നാണ് ആദ്യമായി കോവിഡ് 19 ഒരാൾക്ക് സ്ഥിരീകരിച്ചത്. പിന്നീട് ഇയാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്നു. 2020 ജനുവരി ആകുമ്പോഴേക്കും മറ്റുളള രാജ്യങ്ങളിലേക്ക് പടർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും രോഗം തീവ്രമാകാൻ തുടങ്ങി. മാർച്ച് ആകുമ്പോഴേക്കും ഇത് ഒരു മഹാമാരി ആവുകയും നിരവധി പേർ മരിക്കുകയും ചെയ്തു . ലോകമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ പകുതിയോടെ മരണസംഖ്യ ഒന്നരലക്ഷം കടന്നു. ലോകം ലോകത്ത് യുഎസിൽ ആണ് ഏറ്റവുമധികം കോവിഡ് 19 രോഗികളുള്ളത്. യുഎസ്, സ്പെയിൻ, ഇറ്റലി, റഷ്യ എന്നിവയെല്ലാം കോവിഡ് 19 ന്റെ തീവ്രബാധിതപ്രദേശങ്ങൾ ആണ്. ചൈന ആയിരുന്നു പ്രഭവകേന്ദ്രമെങ്കിലും ഇപ്പോൾ അവിടെ സ്ഥിതി സാധാരണ നിലയിലായിരിക്കുന്നു.
ഇന്ത്യഇന്ത്യയിൽ ആദ്യത്തെ തവണ കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. മാർച്ചിൽ അവിടവിടെ കോവിഡ് 19 സ്ഥിരീകരിക്കാൻ തുടങ്ങി. മാർച്ച് 21 ന് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിലിൽ സ്ഥിതി തീവ്രമായി.
കേരളംകേരളത്തിൽ ആദ്യത്തെ കോവിഡ് 19 കേസ് സ്ഥിരീകരിച്ചത് തൃശൂരിലെ ഒരു വിദ്യാർഥിനിക്കും ആലപ്പുഴയിലെ ഒരു വിദ്യാർത്ഥിക്കുമായിരുന്നു. ഇവർ വുഹാനിൽ നിന്നു വന്നവരായിരുന്നു. ഇതു കേരളത്തിൽ പടരാതെ ഇല്ലാതാക്കാൻ കഴിഞ്ഞു. കേരളത്തിൽ കോവിഡ് 19ന്റെ രണ്ടാം ഘട്ടം വന്നത് 3 പത്തനംതിട്ട സ്വദേശികൾ ഇറ്റലിയില്നിന്നു വന്നതോടെയാണ്. ഇത്തവണ കേരളത്തിൽ അത് മറ്റുളളവർക്ക് പടർന്നു. മാർച്ചോടെ സ്ഥിതി രൂക്ഷമായി. മാർച്ച് 21 ന് കേരളത്തിൽ ലോക്ക്ഡൗൺ തുടങ്ങി. ഏപ്രിലോടെ കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം കുറഞ്ഞു.
കോവിഡ് 19 രോഗം പ്രതിരോധിക്കാൻ കേരളം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മറ്റുള്ള രാഷ്ട്രങ്ങൾ ആദരപൂർവം കേരളത്തിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നു. ലോകമെമ്പാടും പ്രവാസിമലയാളികൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെ വിദേശികൾ ആശുപത്രിയിൽ നിന്നു സുഖമായി മടങ്ങുന്നു. കേരളം ശരിക്കും ഗോഡ്സ് ഓൺ കൺട്രി തന്നെ ആണെന്ന് തെളിയിക്കുന്നു, നമ്മൾ മലയാളികൾ.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||