ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

ഒരു അവധിക്കാലം

ഒരു ഗ്രാമത്തിൽ വെക്കേഷൻ കാലമായിരുന്നു സച്ചു കിച്ചു വച്ചു എന്നീ കുട്ടികൾ ഒത്തുകൂടി കളിക്കുവാൻ തുടങ്ങി അങ്ങനെ ഒരു ദിവസം എല്ലാവരും കളിച്ചുകൊടിരുന്നപ്പോൾ വിച്ചുവിന്റെ ദൃഷ്ടയിൽ ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന കുട്ടിയെ കണ്ടു അവൻ അവരെ നോക്കികൊണ്ട് നിൽക്കുകയാരുന്നു അപ്പോൾ സച്ചു പറഞ്ഞു കുട്ടുകാരെ ദേ നോക്ക് ഒരു കുട്ടി നമ്മളെ മാത്രം നോക്കിയിരിക്കുന്നു. സച്ചു പറഞ്ഞു നമുക്ക് അവന്റെ അടുത്ത് പോകാം. അവിടെ ചെന്നപ്പോൾ കിച്ചു കുറെ ചോദ്യങ്ങൾ ചോദിച്ചു. അപ്പോൾ അവന്റെ പറഞ്ഞു ഞാൻ നവനീത്. ഞാൻ 2 ആം ക്ലാസ്സിൽ കറുകപ്പള്ളി ഗവണ്മെന്റ് യു. പി. സ്കൂളിൽ അന്ന് പഠിക്കുന്നത്. അപ്പോൾ നവനീത് ചോദിച്ചു നിങ്ങളെക്കുറിച്ചു പറയാമോ, അപ്പോൾ അവർ പറഞ്ഞു. ഞങ്ങളുടെ പേര് സച്ചു വച്ചു കിച്ചു. ഞങ്ങൾ ഗവണ്മെന്റ് യു. പി. എസ് പേരിശ്ശേരി സ്കൂളിൽ അന്ന് പഠിക്കുന്നത്. അങ്ങനെ അവർ കൂട്ടുകാരായി. ദിവസവും അവർ കളിക്കാൻ നാലുപേരും ഒത്തുകൂടി. അവർ ഒരു മണിക്കൂർ കാലിച്ചതിനു ശേഷം തിരിച്ചുപോകാൻ തുടങ്ങി.അപ്പോൾ നവനീത് പറഞ്ഞു കുട്ടുകാരെ ഇപ്പോൾ അവധിക്കാലമല്ലെ നമുക്ക് വൈകുന്നേരം വരെ കളിക്കാം. അതു പറ്റില്ല ഞങ്ങൾക്ക് ഉടനെ തിരിച്ചു പോകണം. ഞങ്ങൾക്ക് കുറെ വർക്ക്‌ ചെയുവാൻ ഒണ്ട്. ഞങളുടെ സ്കൂളിൽ LKG മുതൽ 7ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് ഓരോ ക്ലാസ്സ്‌ ഗ്രൂപ്പുകൾ ഒണ്ട്. അതിൽ ടീച്ചർ ഇടുന്ന വർക്ക്‌ ഞങ്ങൾക്കു ചെയ്യണം. കൂടാതെ "വിഞ്ജാന കുടുക്ക" എന്നാ ഒരു റേഡിയോ ചാനലും ഒണ്ട്. ഇതിലും ഞങ്ങൾക്ക് പങ്കുഎടുക്കണം. അതുകൊണ്ട് ഞങ്ങൾ കളി നിർത്തി പോകുന്നു. ഹായ് നിങ്ങളുടെ സ്കൂൾ നല്ല രസം ആണെല്ലോ. എന്നെയും അവിടെ ചേർക്കുമോ, എന്ന് നവനീത് ചോദിച്ചു. അതിനു എന്താ നിന്റെ അമ്മയോട് പറയൂ ഗവണ്മെന്റ് യു. പി. പേരിശ്ശേരി കൊണ്ട് ചേർക്കുവാൻ. അങ്ങനെ പറഞ്ഞു അവർ വീട്ടിലേക്കു പോയീ........

അപ്സര ഷാജി
4 A ഗവ. യൂ. പി. എസ്സ്. പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം