കാടും പുഴയും തോടും മലയും
ചേർന്നൊരു നാടാണെൻ ഗ്രാമം
നാനാജാതി മതസ്തർവാഴും
സൗഹൃത നാടാണെൻ ഗ്രാമം
വർണ്ണവിവേചനമില്ലാതെന്നും
നന്മകൾ വിളയുമെൻ ഗ്രാമം
പുഴുവും മൃഗവും പക്ഷിയും വൃക്ഷവും
ഒന്നായ് വാഴുമെൻ ഗ്രാമം
കളവും ചതിയും തിന്മയുമെല്ലാം
ഇല്ലാതായൊരുയെൻ ഗ്രാമം
അങ്ങനെയൊള്ളോരു എൻ ഗ്രാമത്തിൽ
വന്നു വസിക്കുവിൻ മാളോരെ .