ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/കാടു മരിക്കുമ്പോൾ

കാടു മരിക്കുമ്പോൾ

കാടേ , നിൻ നിഴൽക്കുമ്പിളിൽ
തെളിയുന്നു വെമ്പലിൻ വ്രണങ്ങൾ .
വെളിച്ചം മോന്തി കരിഞ്ഞുവാടിയ
നിൻ കണ്ഠങ്ങളിൽ നിറയുന്നുവോ
ചുടു ചോരയുടെ പാനപാത്രം
ഈ മരങ്ങൾ തൻ മഴു മുനകൾ
കുത്തിത്തുരക്കുന്നുവോ നിൻ സാന്ദ്ര ഹൃദയം
പച്ച കരിഞ്ഞ പഴുത്തിലകൾ നിൻ
യൗവനത്തിൽ നര കുറിക്കുന്നുവോ
യൗവനത്തിന്റെ പാനീയമേന്തും അരുവികൾ
ആവുന്നുവോ തേങ്ങലിൻ ഭാവികാലം
അലസിപ്പോയ ഗർഭം പോൽ നിൻ
ശത ശാഖികൾ കാണാം , നിർജീവം.
നിന്നുദരത്തിൽ കുമിഞ്ഞു കൂടും
അർബുദക്കുഴികൾ , മലങ്കുന്നുകൾ
മറഞ്ഞിരിക്കും മരണച്ചുഴികൾ
കൊടും ഗർത്തങ്ങൾ , നിൻ താഴ് വാരങ്ങൾ
ദുർഗന്ധം പേറും കാറ്റിൽ
ചെന്നസ്തമിക്കുന്നു പ്രത്യാശയുടെ കിരണൾ
കറുത്ത പുഷ്പങ്ങളണിയുന്നു
കാട്ടാളവേഷങ്ങൾ............
വള്ളികൾ ഫണമുയർത്തും കരിനാഗങ്ങളോ
ഇടറുന്നു കാടിന്റെ ഭ്രമണപഥം
ചില്ലയിൽ കിളിമുട്ട വേവുന്നു.
കേൾക്കുന്നില്ല , ഞാനാ മരിച്ച ഭൂതകാലം
മരണം പൊന്തും കനൽക്കാടിനുള്ളിൽ.....

നിരഞ്ജന
9 ബി ജി വി എച്ച് എസ്സ്എസ്സ് കറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത