ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ കൊറോണയും എന്റെ കേരളവും

കൊറോണയും എന്റെ കേരളവും

ലോകത്താകമാനം പിടിച്ചുകുലുക്കിയ കൊറോണയെന്നഎന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാം. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങിയ കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു. എന്നാൽ ലോകത്തിലെ വൻകിട രാജ്യമായ ചൈന, ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ അനേകം രാജ്യങ്ങളിലെ ജനങ്ങളുടെ ജീവനെടുത്തു കൊറോണയെന്ന കോവിഡ് 19. പക്ഷേ നമ്മുടെ ഇന്ത്യയിലെ കൊച്ചുകേരളം ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിച്ചു നിൽക്കുന്നു. ആരോഗ്യ പ്രവർത്തകർ രാപ്പകലില്ലാതെ ജനങ്ങളെ സേവിക്കുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാതിരിക്കാൻ നമുക്കു വീട്ടിലിരുന്ന് ഈ ദുരന്തത്തെ നേരിടാം. ഇടയ്ക്കിടെ കൈകൾ കഴുകാം. നേരിടാം മഹാമാരിയെ ഒറ്റക്കെട്ടായി.

ആര്യനന്ദ
5 എ ഗവ.യു.പി.സ്കൂൾ ഉളിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം