കൊറോണ വ്യാധിയോ അതോ ആധിയോ
ലോകം ഇന്നൊരു വിഷമഘട്ടത്തിലാണ് .കൊറോണ എന്ന മഹാമാരിയെ കുറിച്ചുള്ള വിഷമത്തിൽ .എന്താണ് കൊറോണ അഥവാ കോ വിഡ്- 19 ? അതൊരു ചെറിയ വൈറസാണ് . ലോകം അടക്കിവാഴുന്ന നാമെന്തിനാണ് അതിനെ ഭയക്കുന്നത്. ഒരേയൊരുത്തരമേയുള്ളു അതിനേക്കാൾ ചെറുതാണ് നാമോരുരുത്തരും പക്ഷേ നാമത് മനസിലാക്കുന്നില്ല
ശരിയാണ് ഒരു പാട് കണ്ടു പിടിത്തങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്, എങ്കിലും സ്വന്തം വീടിൻ്റെ പുറത്തേക്ക് ഒന്നു
പോകുവാൻ കഴിയാത്ത വിധത്തിൽ ഞങ്ങളെ മാറ്റാൻ ആ ചെറിയ വൈറസിനു കഴിഞ്ഞു.
ചൈനയിലാണ് ആദ്യത്തെ കോ വിഡ് രേഖപ്പെടുത്തിയിട്ടുള്ളത് അവരുടെ ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് ഇതിനു കാരണം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു .പക്ഷേ അതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെയില്ല.
ഇതിൽ നിന്നും നമുക്കൊരു രക്ഷയുണ്ടോ? സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഒരേയൊരു പോംവഴി .നമ്മുടെ സമ്പത്ത് വ്യവസ്ഥയെ വലിയ രീതിയിൽ തന്നെ ഇത് ബാധിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും ഞങ്ങൾ തന്നെയാണ് മുൻപന്തിയിൽ എന്ന് പറയുന്ന അമേരിക്ക കൊറോണ വന്ന് മരിച്ചവരുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ്.
ഈ ലോകം ഇനി ഏതവസ്ഥയിലേക്കാണ് പോകുന്നത് എന്ന് ഞങ്ങൾക്കാർക്കും അറിയില്ല, എങ്കിലും ലോകനന്മയ്ക്കായ് ഞങ്ങൾക്കെല്ലാവർക്കും പ്രാർത്ഥിക്കാം
ശുഭപ്രതീക്ഷയോടെ ,
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|